തിരുവനന്തപുരം: പതിവിനു വിപരീതമായി ഇക്കുറി സംസ്ഥാനത്ത് ഓണക്കാലത്ത് മദ്യവില്‍പ്പന കുറഞ്ഞു. മുൻ വർഷത്തെ അപേക്ഷിച്ച് 14 കോടി രൂപയുടെ കുറവാണ് ഈ വർഷം രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഉത്രാടം വരെയുള്ള 9 ദിവസം വരെ 715 കോടിയുടെ മദ്യമാണ് വിറ്റത്. അതെ സമയം ഇത്തവണത്തെ വിറ്റത് 701 കോടിയുടെ മദ്യമാണ്.
എന്നാൽ ഉത്രാട ദിനത്തിൽ റെക്കോർഡ് വിൽപ്പനയാണ് ഉണ്ടായത്, ഉത്രാടദിനത്തിൽ മാത്രം വിറ്റത് 124 കോടിയുടെ മദ്യമാണ്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 4 കോടിയുടെ വർദ്ധനയാണ് ഉത്രാടദിനത്തില്‍ മദ്യ വില്പനയില്‍ ഉണ്ടായത്.