ഷിലൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുനരാരംഭിക്കുന്നു. തിരച്ചിലിനായി ഗോവയിൽ നിന്ന് ഡ്രെഡ്ജർ പുറപ്പെട്ടു. ഇന്ന് വൈകുന്നേരത്തോടെ ഉത്തര കന്നഡ ജില്ലയിലെ കാർവാർ തുറമുഖത്ത് എത്തിച്ചേരുമെന്നാണ് റിപ്പോർട്ട്.
പുലർച്ചെ അഞ്ച് മണിയോടെ മുർമഗോവ തുറമുഖത്ത് നിന്നാണ് ഡ്രെഡ്ജർ പുറപ്പെട്ടത്. കാലാവസ്ഥ അനുകൂലമാണെങ്കിൽ വ്യാഴാഴ്ച ഡ്രഡ്ജിങ് തുടങ്ങാനാണ് നിശ്ചയിച്ചിരിക്കുന്നത്. ജൂലൈ പതിനാറിനാണ് ഷിരൂരിൽ വച്ച് അർജുൻ മണ്ണിടിച്ചിലിൽ പെടുന്നത്.