ചിറയിൻകീഴ്: അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളി കുഴഞ്ഞു വീണു മരിച്ചു. മത്സ്യ തൊഴിലാളിയായ ജയിംസ് വിറ്റാലിസാണ് ( 54) കുഴഞ്ഞു വീണ് മരിച്ചത്.
താഴം പള്ളിയിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ ഉൾക്കടലിൽ വച്ച് ബോട്ടിൽ വച്ചാണ് സംഭവം. ഉടൻ തന്നെ അഞ്ചുതെങ്ങ് കോസ്റ്റൽ പോലീസിൽ വിവര മറിയിക്കുകയും മറൈൻ എൻഫോഴ്സ്മെൻ്റ് ആബുലൻസിൽ മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല.
താഴം പള്ളി ലീന ലാൻ്റിൽ പരേതരായ വിറ്റാലീസിൻ്റെയും ഡോറസിൻ്റെയും മകനാണ് .ലീനാ ജെയിംസാണ് ഭാര്യ , മുതലപ്പൊഴി ഹാർബറിലെ ഐ.എൻ. റ്റി. യു. സി തൊഴിലാളിയും ചിറയിൻകീഴ് താഴംപള്ളി ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമായിരുന്നു .