spot_imgspot_img

എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം: പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

Date:

spot_img

തിരുവനന്തപുരം: എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം ഉയർന്നു വന്ന സാഹചര്യത്തിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

സര്‍ക്കാര്‍ ഇപ്പോള്‍ ഉയര്‍ന്നുവന്ന പ്രശ്നത്തെ ഗൗരവതരമായി തന്നെയാണ് കാണുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. അജിത്ത് കുമാറിനെതിരെ ഉയര്‍ന്ന് വന്ന ആക്ഷേപങ്ങളെ പറ്റി അന്വേഷണം നടക്കുകയാണെന്നും അതിന്‍റെ റിപ്പോര്‍ട്ട് ലഭിക്കുന്ന മുറക്ക് അതിന്‍മേല്‍ യുക്തമായി തീരുമാനം കൈകൊളളുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്തായാലും ഒരുകാര്യം വ്യക്തമായി പറയാം: ഒരു തരത്തിലുള്ള രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും ഒരു പോലീസുദ്യോഗസ്ഥനെയും നിയോഗിക്കുന്ന പതിവ് ഞങ്ങള്‍ക്കില്ല. ഏതെങ്കിലും ഉദ്യോഗസ്ഥന്‍ ഏതെങ്കിലും രാഷ്ട്രീയ നേതാവിനെയോ സംഘടനാ നേതാവിനെയോ കണ്ടിട്ടുണ്ടെങ്കില്‍, അത് ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തെ ബാധിക്കുന്ന തരത്തിലുള്ള കൂടിക്കാഴ്ചയാണെങ്കില്‍ നിയമത്തിനും ചട്ടങ്ങള്‍ക്കും അനുസൃതമായ നടപടി ഉണ്ടാകും. അത് അന്വേഷണ റിപ്പോര്‍ട്ട് വന്ന ശേഷം ഉണ്ടാകേണ്ട തീരുമാനമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വ്യാജവാർത്തകൾ നൽകി ദുരന്തബാധിതരെ ദ്രോഹിച്ചു; മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: വയനാട് ദുരിതാശ്വാസ കണക്കുകൾ സംബന്ധിച്ച് വാർത്തകളിൽ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി...

മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 95 വയസായിരുന്നു....

അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനയുള്ള തെരച്ചിൽ...

ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ...
Telegram
WhatsApp