spot_imgspot_img

അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു

Date:

spot_img

ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ഇന്ന് രാവിലെ 8 മണിയോടെയാണ് തിരച്ചിൽ ആരംഭിച്ചത്.

ജില്ലാ കളക്ടറുടെ നിർദേശപ്രകാരം ഇന്നലെ പ്രാഥമിക തിരച്ചിൽ ആരംഭിച്ചിരുന്നു. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് വ്യാപകമായ തിരച്ചില്‍ നടത്തുന്നത്. മണ്ണിടിച്ചിലിൽ കാണാതായ മൂന്നു പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന് പരിശോധന.

ഇതിനു പുറമെ ഈശ്വർ മാൽപെ പുഴയിൽ ഇറങ്ങി പരിശോധന നടത്തുകയാണ്. സിഗ്നൽ ലഭിച്ച സ്ഥലത്താണ് മാൽപെ പരിശോധിക്കുന്നത്. ഷിരൂരിൽ നിലവിൽ തിരച്ചിലിന് അനുകൂലമായ കാലാവസ്ഥയാണുള്ളതെന്നാണ് റിപ്പോർട്ട്. ഇന്നത്തെ തിരച്ചിൽ വളരെ നിർണായകമാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം: പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: എ.ഡി ജി പി ഇടനിലക്കാരനെന്ന ആക്ഷേപം ഉയർന്നു വന്ന സാഹചര്യത്തിൽ...

ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: ആറ്റിങ്ങലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഊരുപൊയ്ക, ചെറുവള്ളിവിളാകം, രാഹുൽ...

മഞ്ഞ,പിങ്ക് കാർഡുകാർ 24 ന് മുമ്പു മസ്റ്ററിംഗ്‌ പൂർത്തിയാക്കണം

നെടുമങ്ങാട് : മുൻഗണന കാർഡുകളായ മഞ്ഞ, പിങ്ക് കാർഡിലെ മുഴുവൻ അംഗങ്ങൾക്കുമുള്ള...

കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു

തിരുവനന്തപുരം: കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മാതൃഭാവമുള്ള...
Telegram
WhatsApp