spot_imgspot_img

ഷിരൂർ ദൗത്യം അവസാനിപ്പിക്കുന്നുവെന്ന് ഈശ്വർ മാൽപെ

Date:

spot_img

ഷിലൂർ: ഷിരൂരിൽ നിന്ന് മടങ്ങുന്നുവെന്ന് പ്രാദേശിക മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. അർജുനടക്കം മൂന്ന് പേർക്കായുളള തെരച്ചിലാണ് മാൽപെ അവസാനിപ്പിക്കുന്നത്. ജില്ലാ ഭരണകൂടവുമായുള്ള ഭിന്നതയെ തുടർന്നാണ് തീരുമാനം.

ഗംഗാവലി പുഴയിലിറങ്ങി പരിശോധിക്കുന്നതിന് പോലീസ് തന്നെ തടയുകയാണെന്നാണ് മാൽപെ പറയുന്നത്. ദൗത്യം പൂർത്തിയാക്കാൻ കഴിയാത്ത സാഹചര്യത്തിൽ അർജുന്റെ അമ്മയോടും കുടുംബത്തോടും മാൽപെ മാപ്പ് പറഞ്ഞു.

ഇനി ജില്ലാ ഭരണകൂടം കത്തിലൂടെ ആവശ്യപ്പെട്ടാൽ മാത്രമേ വരൂവെന്നും ഈശ്വർ മാൽപെ വ്യക്തമാക്കി. ജില്ലാ ഭരണകൂടത്തിന്റെ ഒരു സപ്പോർട്ടും ഇതുവരെ കിട്ടിയിട്ടില്ലെന്നും മടുത്തിട്ടാണ് താൻ പോകുന്നതെന്നും മാല്‍പെ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജി.എസ്.ടി രജിസ്ട്രേഷൻ: ബയോമെട്രിക് അടിസ്ഥാനമാക്കിയുള്ള ആധാർ ഓതൻറിക്കേഷനും രേഖകളുടെ പരിശോധനയും സംസ്ഥാനത്ത് ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ജി.എസ്.ടി രജിസ്ട്രേഷന് അപേക്ഷിക്കുന്നവർക്ക് 2024 ഒക്ടോബർ 8 മുതൽ...

ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം; ഒരുക്കങ്ങൾ വിലയിരുത്തി മന്ത്രി വി എൻ വാസവൻ

കോട്ടയം: ശബരിമല മണ്ഡലം-മകരവിളക്ക് തീർത്ഥാടനം സുഗമവും സുരക്ഷിതവുമാക്കുന്നതിന് ഇടത്താവളങ്ങളിലടക്കം വിപുലമായ സൗകര്യങ്ങൾ...

തിരുവനന്തപുരം ബാലരാമപുരത്ത് വൻ ലഹരി വേട്ട

തിരുവനന്തപുരം: ബാലരാമപുരത്ത് വൻ ലഹരി വേട്ട. നെയ്യാറ്റിൻകര എക്സൈസ് ടീം നടത്തിയ...

ജ്വല്ലറികളിൽ സ്റ്റോപ്പ് ചെക്ക് നല്കി കബളിപിച്ച കേസ്; ഒന്നാം പ്രതിയുടെ സഹായി പിടിയിൽ

തിരുവനന്തപുരം: ജ്വല്ലറികളിൽ നിന്ന് സ്വർണ്ണാഭരണങ്ങൾ വാങ്ങി സ്റ്റോപ്പ് ചെക്ക് നല്കി കബളിപ്പിച്ചിരുന്ന...
Telegram
WhatsApp