spot_imgspot_img

മദ്യപിച്ച് അപമര്യാദയായി പെരുമാറി; കെ.എസ്.ഇ.ബി ജീവനക്കാർക്ക് സസ്പെൻഷൻ

Date:

spot_img

തിരുവനന്തപുരം: കെ.എസ്.ഇ.ബി ജീവനക്കാർക്ക് സസ്പെൻഷൻ. മദ്യപിച്ച് അപമര്യാദയായി പെരുമാറിയതിനെ തുടർന്നാണ് നടപടി. കെ.എസ്.ഇ.ബി. തലയാഴം ഇലക്ട്രിക്കല്‍‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍ക്കര്‍‍മാരായ അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി., ചേപ്പാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ഇലക്ട്രിസിറ്റി വര്‍‍ക്കറായ സുരേഷ് കുമാര്‍‍ പി. എന്നിവരെ പെരുമാറ്റ ദൂഷ്യത്തിന് സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തത്.

അഭിലാഷ് പി.വി., സലീംകുമാര്‍‍ പി.സി. എന്നിവര്‍‍‍ ബാറില്‍‍ നിന്നും മദ്യപിച്ചശേഷം പണം കൊടുക്കാതെ പോകാനൊരുങ്ങിയപ്പോള്‍‍‍ ബാര്‍ ജീവനക്കാര്‍‍ ചോദ്യം ചെയ്തതിൻ്റെ പ്രതികാര നടപടിയായി തലയാഴം 11 കെ വി ഫീഡര്‍‍ ഓഫ് ചെയ്തെന്നും തത്ഫലമായി ആ പ്രദേശത്താകെ വൈദ്യുതി നഷ്ടമായെന്നും റിപ്പോർട്ട് വന്നിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍‍പ്പെട്ട കെ എസ് ഇ ബി ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍ അന്വേഷണത്തിനായി ഉത്തരവിടുകയുണ്ടായി. ചീഫ് വിജിലന്‍സ് ഓഫീസറുടെ റിപ്പോര്‍‍ട്ടിന്റെ അടിസ്ഥാനത്തില്‍‍‍ ഇരുവരേയും അടിയന്തിരമായി സര്‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യുവാന്‍‍ ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍ നിര്‍‍ദ്ദേശിക്കുകയായിരുന്നു.

സുരേഷ് കുമാര്‍‍ പി. ആലപ്പുഴ ജില്ലയിലെ പാണവള്ളി പഞ്ചായത്തിലെ ഒരു വീട്ടില്‍‍ മദ്യപിച്ചു ചെന്ന് അതിക്രമം കാട്ടിയെന്ന ഒരു സ്ത്രീയുടെ പരാതിയെ തുടര്‍‍ന്ന് പൂച്ചാക്കല്‍‍ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍‍ ചെയ്തിരുന്നു. ഇപ്പോള്‍ ചേര്‍‍ത്തല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി 2-ല്‍ പോലീസ് കുറ്റപത്രം സമര്‍‍പ്പിച്ച സാഹചര്യത്തില്‍‍ ഇയാളെ സര്‍‍വ്വീസില്‍ നിന്നും സസ്പെന്റ് ചെയ്യാന്‍‍ കെ.എസ്.ഇ,.ബി. ചെയര്‍മാന്‍‍ & മാനേജിംഗ് ഡയറക്ടര്‍‍ നിര്‍‍ദ്ദേശം നല്‍കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അനധികൃത ഖനന പ്രവർത്തനങ്ങൾക്ക് തടയിടാൻ ഡ്രോൺ സർവേ:കേരള മിനറൽ ഡ്രോൺ ലിഡാർ സർവേ പ്രൊജക്ടിന് സംസ്ഥാനത്ത് തുടക്കമായി

തിരുവനന്തപുരം: കേരളത്തിന്റെ ഖനന മേഖലയിൽ ചരിത്രപ്രധാന ചുവടുവെയ്പ്പുമായി മൈനിങ് ആൻഡ് ജിയോളജി...

നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കണം: മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: നമ്മുടെ കുഞ്ഞുങ്ങളെ പോളിയോ രോഗത്തിൽ നിന്നും സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ്...

തിരുവനന്തപുരം മൃഗശാലയിൽ കൂടുതൽ പക്ഷികളെയും മൃഗങ്ങളെയും എത്തിക്കും: മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം:തിരുവനന്തപുരം മൃഗശാലയിൽ വിവിധങ്ങളായ പുതിയ പക്ഷി മൃഗാദികളെ എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന്...

കൊയിത്തൂർക്കോണം ആയുർവേദ ആശുപത്രിയിൽ രണ്ടുമാസമായി ഡോക്ടറില്ലെന്ന് പരാതി

തിരുവനന്തപുരം: അണ്ടൂർക്കോണംപഞ്ചായത്തിന്റെ കീഴിലുള്ള കൊയിത്തൂർക്കോണം ആയുർവേദ ആശുപത്രിയിൽ ഡോക്ടറില്ലെന്ന് പരാതി. രണ്ടു...
Telegram
WhatsApp