തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കാര്‍ഡിയോളജി വിഭാഗവും കേരള ഹാര്‍ട്ട് ഫൗണ്ടേഷനും സംയുക്തമായി ലോകഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ആം തീയതി ഹൃദ്രോഗപ്രതിരോധത്തിനായി ആചരിക്കുന്നു. കേരള സര്‍ക്കാര്‍ ആരോഗ്യമേഖലയ്ക്ക് നല്‍കിവരുന്ന പ്രാധാന്യത്തെ മുന്‍നിര്‍ത്തിയാണ് ഈ തീരുമാനം.
രാവിലെ 6:30 മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്. രാവിലെ 06:30 ക്ക് മ്യൂസിയം പ്രവേശന കവാടത്തില്‍ ലോക ഹൃദയദിന സന്ദേശം മുന്‍നിര്‍ത്തിയുള്ള ഫ്ലാഷ് മൊബ് നടക്കും. തുടർന്ന് രാവിലെ 07:00 മണി ലോക ഹൃദയദിന വാക്കത്തോണ്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് ഫ്ലാഗ് ഓഫ് ചെയ്യുകയും വോക്കത്തോണില്‍ പങ്കെടുക്കുകയും ചെയ്യുന്നു. മ്യൂസിയം പ്രവേശന കവാടത്തില്‍ നിന്നാരംഭിക്കുന്ന വാക്കത്തോണ്‍, വെള്ളയമ്പലം റൌണ്ട് എബൌട്ട് ചുറ്റി, മാനവീയം വീഥി വഴി ഇന്സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് ഹാളില്‍ സമാപിക്കുന്നു.
രാവിലെ 07:30 ക്ക് ഇന്സ്ടിട്യൂഷന്‍ ഓഫ് എഞ്ചിനീയേര്‍സ് ഹാളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ആരംഭിക്കുന്നു. ഹൃദ്രോഗ ചികിത്സാ വിദഗ്ദര്‍ വിവിധ വിഷയങ്ങളെക്കുറിച്ച് ക്ലാസുകള്‍ നയിക്കുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് സംശയ നിവാരണത്തിന് വേദി ഒരുക്കുന്നു. കൂടാതെ ആകസ്മികമായി ഉണ്ടാകുന്ന ഹൃദ്രോഗ ബാധയില്‍ അടിയന്തിരമായി നല്‍കേണ്ട കാര്‍ഡിയോപള്‍മനറി റിസസിറ്റേഷന്‍ എങ്ങനെ നല്‍കാം എന്നതിനുള്ള ഡെമണ്‍സ്ട്രേഷനോടു കൂടെയുള്ള പരിശീലനം നല്‍കുന്നു.
രാവിലെ 10:30 ക്ക് ലോകഹൃദയ ദിനത്തിന്റെ ഔപചാരികമായ ഉത്ഘാടന സമ്മേളനം. സ്വാഗതം: പ്രൊഫ. ഡോ. കെ. ശിവപ്രസാദ് (കാര്‍ഡിയോളജി വിഭാഗം മേധാവി & ഡയറക്ടര്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍) അധ്യക്ഷ പ്രസംഗം :. കടകംപള്ളി സുരേന്ദ്രന്‍ എം.എല്‍.എ, ഉത്ഘാടനം: . വീണാ ജോര്‍ജ് (ആരോഗ്യ വകുപ്പ് മന്ത്രി) മെഡിക്കല്‍ ക്യാമ്പ് ഉത്ഘാടനം – വി. ശിവന്‍കുട്ടി, (പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി),ഹൃദയദിന സന്ദേശം മുഖ്യ പ്രഭാഷണം രാജന്‍ നാംദേവ് ഖോബ്രഗഡെ ഐ.എ.എസ് (അഡീഷണല്‍ ചീഫ് സെക്രട്ടറി, ആരോഗ്യം, വകുപ്പ്).
മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിനായി, താഴെ പറയുന്ന വാട്ട്സ്ആപ്പ് നമ്പറിലേക്ക് നിങ്ങളുടെ പേര്, വയസ്സ്, സ്ഥലം എന്നിവ മെസ്സേജ് ചെയ്യുക. വാട്ട്സ്ആപ്പ് നമ്പര്‍ 89219 79171
വാര്‍ത്താ സമ്മേളനത്തില്‍ ഡോ. കെ ശിവപ്രസാദ്, ഡയറക്ടര്‍, കേരള ഹാര്‍ട്ട് ഫൗണ്ടേഷന്‍, & കാര്‍ഡിയോളജി വകുപ്പ് മേധാവി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഡോ. മാത്യു ഐപ്പ്, പ്രൊഫസര്‍, കാര്‍ഡിയോളജി വിഭാഗം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്, ഡോ. സിബു മാത്യു, പ്രൊഫസര്‍, കാര്‍ഡിയോളജി വിഭാഗം, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്.എന്നിവര്‍ പങ്കെടുത്തു.