
കൊച്ചി: നടൻ ജാഫര്‍ ഇടുക്കിയ്‌ക്കെതിരെ പീഡന പരാതിയുമായി നടി. ആലുവ സ്വദേശിയായ നടിയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിജിപിക്കും പ്രത്യേക അന്വേഷണ സംഘത്തിനും ഓണ്‍ലൈനായിട്ടാണ് നടി പരാതി നല്‍കിയിരിക്കുന്നത്.
വർഷങ്ങൾക്ക് മുൻപാണ് സംഭവം നടന്നത്. സിനിമ ചിത്രീകരണത്തിനിടെ മുറിയിൽ വച്ച് നടൻ മോശായി പെരുമാറിയെന്നും ലണ്ടനിൽ നടന്ന സ്‌റ്റേജ് ഷോയ്‌ക്കിടെ സ്‌പോൺസർമാരിലൊരാളുടെ പക്കലിലേക്ക് തന്നെ പറഞ്ഞുവിടാൻ ശ്രമിച്ചെന്നും പരാതിയിൽ പറയുന്നു.







