spot_imgspot_imgspot_img

തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ ജില്ലാ തല പ്രദര്‍ശന ഉദ്ഘാടനം വി ജോയ് എം എൽ എ നിർവഹിച്ചു

Date:

തിരുവനന്തപുരം: അന്താരാഷ്ട്ര വയോജന ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് നിർമ്മിച്ച ഹ്രസ്വ ചിത്രത്തിന്റെ പ്രദര്‍ശനോത്ഘാടനം മലപ്പുറം തിരൂര്‍ വാഗന്‍ ട്രാജഡി ഹാളില്‍ നടന്ന സംസ്ഥാന തല പരിപാടിയില്‍ ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആര്‍. ബിന്ദു നിര്‍വ്വഹിച്ചു.

ഹ്രസ്വ ചിത്രത്തിന്റെ ജില്ലാ തല പ്രദര്‍ശന ഉദ്ഘാടനം വര്‍ക്കല നടന്ന ചടങ്ങില്‍ വെച്ച് അഡ്വ: വി ജോയി എംഎല്‍എ നിര്‍വ്വഹിച്ചു. തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവി കിരണ്‍ നാരായണന്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. യോഗത്തിന് വര്‍ക്കല പോലീസ് ഇന്‍സ്പെക്ടര്‍ ജെ എസ് പ്രവീണ്‍ സ്വാഗതം പറഞ്ഞു. അഡീഷണല്‍ ജില്ലാ പോലീസ് സൂപ്രണ്ട് സി. വിനോദ് വിഷയാവതരണം നടത്തിയ യോഗത്തില്‍ വര്‍ക്കല മുനിസിപ്പല്‍ ചെയര്‍മാന്‍ കെ.എം. ലാജി , വര്‍ക്കല ഡെപ്യൂട്ടി സൂപ്രണ്ട് ദീപക് ധന്‍കർ എന്നിവര്‍ സന്നിഹിതരായിരുന്നു.

യോഗത്തില്‍ വെച്ച് ഹ്രസ്വ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെ ആദരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp