spot_imgspot_img

സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 ന് അവധി നൽകും; മന്ത്രി വി ശിവൻകുട്ടി

Date:

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകൾക്ക് ഒക്ടോബ‍ർ 11 ന് അവധി നൽകുമെന്ന് പൊതുവിദ്യാഭാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പൂജാ അവധിയുടെ ഭാഗമായിട്ടാണ് സ്കൂളുകൾക്ക് അവധി നൽകുന്നത്. അവധി സംബന്ധിച്ച് സർക്കാർ ഉടന്‍ ഉത്തരവിറക്കും.

സാധാരണഗതിയില്‍ ദുര്‍ഗാഷ്ടമി ദിവസം സന്ധ്യയ്ക്കാണ് പുസ്തകങ്ങള്‍ പൂജയ്ക്ക് വെക്കുന്നത്. എന്നാൽ ഇത്തവണ രണ്ടു ദിവസങ്ങളിലായി സൂര്യോദയത്തിന് തൃതീയ വരുന്നതിനാല്‍ അഷ്ടമി സന്ധ്യയ്ക്ക് 10ന് വൈകുന്നേരമായിരിക്കും പൂജവയ്പ് നടക്കുക. ഈ സാഹചര്യത്തിലാണ് 11 അവധി നൽകുന്നത്.

ഒക്ടോബര് 11 ന് അവധി നൽകണമെന്ന് ആവശ്യപ്പെട്ട് അധ്യാപക സംഘടനയായ എന്‍ടിയു മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അവധി നല്കാൻ തീരുമാനമായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഉയർന്ന തിരമാല: ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കേരള തീരത്ത് 31/05/2025 രാവിലെ 5.30 വരെ 3.0 മുതൽ...

മുഖ്യമന്ത്രിയുടെ പദ്ധതികളിൽ മികവേറും കഴക്കൂട്ടത്തെ റോഡുകൾക്ക്

തിരുവനന്തപുരം: കഴക്കൂട്ടം മണ്ഡലത്തിലെ റോഡുകൾ നവീകരിക്കുന്നതിനായി മുഖ്യമന്ത്രിയുടെ വിവിധ പദ്ധതികളിൽ ഉൾപ്പെടുത്തി...

നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്: എം.സ്വരാജ് എൽ.ഡി.എഫ്. സ്ഥാനാർഥി

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജിനെ പ്രഖ്യാപിച്ചു. പാർട്ടി...

സ്കൂൾ തുറക്കൽ: തയ്യാറെടുപ്പുകൾ യുദ്ധകാല അടിസ്ഥാനത്തിൽ: മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: ജൂൺ രണ്ടിന് സ്കൂൾ തുറക്കുന്നതിന് മുന്നോടിയായി യുദ്ധകാല അടിസ്ഥാനത്തിലാണ് തയ്യാറെടുപ്പുകൾ...
Telegram
WhatsApp