spot_imgspot_imgspot_img

ഇന്ന് ഗാന്ധിജയന്തി; രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി

Date:

ഡൽഹി: ഇന്ന് ഗാന്ധിജയന്തി. രാജ്ഘട്ടിൽ മഹാത്മ ഗാന്ധിയുടെ സമാധിയിൽ പുഷ്പാർച്ചന നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാത്മ ഗാന്ധിയുടെ ജീവിതം എന്നും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. സമൂഹ മാധ്യമമായ എക്സിലൂടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

”എല്ലാവർ‌ക്കും വേണ്ടി ബാപ്പുവിന് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ അഭിവാദ്യങ്ങൾ. സത്യത്തിലും ഐക്യത്തിലും സമത്വത്തിലും അധിഷ്ഠിതമായ അദ്ദേഹത്തിന്റെ ജീവിതവും ആദർശങ്ങളും എന്നും പ്രചോദനമായി നിലനിൽക്കും” എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി കുറിച്ചത്.

അതേസമയം രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി യുടെ 155ആം ജന്മദിനം വിപുലമായ ആഘോഷപരിപാടികളോടെയാണ് ദേശീയതലത്തിൽ ആഘോഷിക്കുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമു, ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ, ലോക്സഭാ സ്പീക്കർ ഓം ബിർല, ലോക്സഭാ കക്ഷി നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയ നേതാക്കൾ രാജ്ഘട്ടിലെത്തി ആദരം അർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp