
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ നിന്ന് ചാടി പോയ ഹനുമാൻ കുരങ്ങുകൾ തിരിച്ചെത്തി. രണ്ടു കുരങ്ങുകളെ കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു. മൂന്നാമത്തെ കുരങ്ങിനെ ഇന്നാണ് പിടികൂടിയത്. കെ എസ് ഇ ബിയുടെ സഹായത്തോടെയാണ് മൂന്നാമത്തെ കുരങ്ങിനെ പിടികൂടാനായത്. മൃഗശാല വളപ്പിലെ മരത്തിനുമുകളിൽ കഴിയുകയിരുന്നു ഹനുമാൻ കുരങ്ങ്. ഇവയെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിലേക്ക് മാറ്റുമെന്ന് മൃഗശാല അധികൃതർ അറിയിച്ചു.
ഭക്ഷണവും ഇണയെയും കാണിച്ച് അനുനയിപ്പിച്ചാണ് കഴിഞ്ഞ ദിവസം രണ്ടുകുരങ്ങുകളെ കൂട്ടിൽ കയറ്റിയത്. തിരുപ്പതി ശ്രീ വെങ്കടേശ്വര സുവോളജി പാർക്കിൽ നിന്ന് എത്തിച്ച കുരങ്ങുകളാണ് ഇവ. കുരങ്ങുകളെ പിടികൂടുന്നത് വരെ മൃഗശാലയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയിരുന്നു.


