spot_imgspot_img

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: കെ സുരേന്ദ്രൻ കുറ്റവിമുക്തൻ

Date:

spot_img

കാസർകോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസിൽ ബിജെപി സംസ്ഥാന പ്രസിഡൻ്റ് കെ സുരേന്ദ്രൻ കുറ്റവിമുക്തൻ. സുരേന്ദ്രൻ ഉൾപ്പെടെ 6 പ്രതികളുടേയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. കാസർകോട് ജില്ലാ സെഷൻസ് കോടതിയുടേതാണ് വിധി.

കേസ് നിലനിൽക്കില്ലെന്ന വാദം കോടതി അംഗീകരിച്ചു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്തതാണ് കേസിനാസ്പദമായ സംഭവം നടന്നത്. മഞ്ചേശ്വരത്തെ ബിഎസ്പി സ്ഥാനാര്‍ത്ഥിയായിരുന്ന സുന്ദരയെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു കേസ്. തിരഞ്ഞെടുപ്പ് വേളയിൽ സുന്ദരയുടെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാന്‍ രണ്ടര ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തിയെന്നുമായിരുന്നു കേസിൽ ആരോപിച്ചിരുന്നത്.

കെ സുരേന്ദ്രനായിരുന്നു കേസിലെ ഒന്നാം പ്രതി. ബിജെപി ജില്ലാ സെക്രട്ടറി കെ മണികണ്ഠ റേ, സുരേഷ് നായ്ക്ക്, യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായ്ക്ക്, ബിജെപി മുന്‍ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്ണ ഷെട്ടി, ലോകേഷ് നോണ്ട തുടങ്ങിയവരായിരുന്നുവരായിരുന്നു കേസിലെ മറ്റു പ്രതികൾ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പിടിതരാതെ സ്വർണ്ണ വില

തിരുവനന്തപുരം: പിടിതരാതെ സ്വർണ്ണ വില. ദിനംപ്രതി വർധിച്ച് മുന്നേറുകയാണ് സ്വർണ്ണ വില....

എഡിഎം നവീൻ ബാബുവിൻ്റെ മരണം; പ്രശാന്തനെ ജോലിയിൽ തുടരാൻ അനുവദിക്കില്ലെന്ന് മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട പരാതിക്കാരൻ പ്രശാന്തനെ ജോലിയിൽ...

വർക്കലയിൽ മധ്യവയസ്കൻ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ

വർക്കല: വർക്കലയിൽ മധ്യവയസ്കനെ രക്തം വാർന്നൊഴുകി മരിച്ച നിലയിൽ കണ്ടെത്തി. നഗരമധ്യത്തിലെ...

ജമ്മു കശ്മീരിൽ ഭീകരാക്രമണം; മരണം ഏഴായി

ശ്രീനഗർ: ജമ്മു കശ്മീരിലെ ഗാന്ദർബല്ലിലുണ്ടായ ഭീകരാക്രമണത്തിൽ മരണം ഏഴായി. ഇതിൽ ആറുപേര്‍...
Telegram
WhatsApp