spot_imgspot_img

ഒരുമാസം മുന്‍പാണ് ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റ് വിറ്റതെന്ന് ഏജന്റ്

Date:

വയനാട്: ഈ വര്‍ഷത്തെ തിരുവോണം ബംപർ നറുക്കെടുപ്പ് കഴിഞ്ഞിരിക്കുകയാണ്. ഒന്നാം സമ്മാനത്തിന് അര്‍ഹമായ TG 434222 എന്ന ടിക്കറ്റ് വിറ്റത് വയനാട് ജില്ലയില്‍. ഏറെ സന്തോഷത്തിലാണ് ഏജന്റ്. ടിക്കറ്റ് വിറ്റത് വയനാട്ടിലെ പനമരത്തെ എഎം ജിനീഷിന്റെ ഉടമസ്ഥതയിലുള്ള എസ്‌ജെ ഏജന്‍സിയാണ്. ഒരുമാസം മുൻപാണ് ടിക്കറ്റ് വിറ്റത്.

ബത്തേരിയിലെ നാഗരാജു എന്ന സബ് ഏജന്റാണ് ഒന്നാം സമ്മാനത്തിനർഹമായ ടിക്കറ്റ് വിറ്റത്. താൻ വിറ്റ ടിക്കറ്റിന് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ടിക്കറ്റ് ആരാണ് വാങ്ങിയതെന്ന് ഓർമയില്ലെന്നും ഏജന്റ് പറഞ്ഞു.

അയല്‍ സംസ്ഥാനക്കാരില്‍ ആരെങ്കിലുമാണോ ടിക്കറ്റ് വാങ്ങിയതെന്നും സംശയിക്കുന്നു. ദുരിതമനുഭവിക്കുന്ന വയനാട്ടില്‍ ഒന്നാം സമ്മാനം അടിച്ചതില്‍ സന്തോഷമുണ്ടെന്ന് ഏജന്റ് ജിനീഷ് പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp