ചെന്നൈ: വിമാനം സുരക്ഷിതമായി ഇപ്പോള്‍ താഴെയിറക്കി. സാങ്കേതിക തകരാര്‍ മൂലം തിരുച്ചിറപ്പള്ളിയില്‍ മൂന്ന് മണിക്കൂറിലേറെയായി ആകാശത്ത് വട്ടമിട്ടു പറന്ന ശേഷമാണ് സുരക്ഷിതമായി വിമാനം താഴെയിറക്കിയത്.
വിമാനത്തിന്റേത് എമര്‍ജന്‍സി ലാന്‍ഡിംഗ് അല്ലെന്നും സാങ്കേതിക തകരാര്‍ മൂലമുണ്ടായ സുരക്ഷിത ലാന്‍ഡിംഗ് ആണെന്നും സിഐഎസ്എഫ് സ്ഥിരീകരിച്ചു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു.
എയർ ഇന്ത്യ ട്രിച്ചി-ഷാർജ വിമാനത്തിനാണ് സാങ്കേതിക തകരാർ സംഭവിച്ചത്. 140 യാത്രക്കാരുമായി ഷാർജയിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം. രാത്രി 8.10 നാണ് വിമാനം സേഫ് ലാന്‍ഡിംഗ് നടത്തിയത്. വിമാനത്താവളത്തില്‍ അടിന്തരമായി ലാന്‍ഡിംഗിനായി എല്ലാവിധ സന്നാഹങ്ങളും ഒരുക്കിയിരുന്നു.