spot_imgspot_img

കഴക്കൂട്ടത്തെ പീഡനം; പ്രതി തമിഴ്നാട്ടിലെന്ന് സൂചന

Date:

spot_img

തിരുവനന്തപുരം: കഴക്കൂട്ടത്ത് കുളത്തൂരിൽ അപ്പാർമെന്‍റിൽ കയറി സിവിൽ സർവ്വീസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ പോലീസിന് നിർണായക വിവരം ലഭിച്ചതായി റിപ്പോർട്ട്. പ്രതിയായ കൂപ്പർ ദീപു എന്ന ദീപു തമിഴ്നാട്ടിൽ ഉണ്ടെന്നാണ് ലഭിച്ച വിവരം.

പ്രതിയെ ഉടൻ പിടികൂടാൻ കഴിയുമെന്നാണ് പോലീസ് പറയുന്നത്. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് യാത്ര തിരിച്ചു. രണ്ട് ദിവസം മുൻപാണ് സംഭവം നടന്നത്. രാത്രി 11 മണിയോടെയാണ് പ്രതിയായ ദീപു പെൺകുട്ടി താമസിക്കുന്ന സ്ഥലത്തെത്തിയത്. പ്രതി വന്ന സമയത്ത് പരാതിക്കാരിയായ പെൺകുട്ടിക്കൊപ്പം റൂം മേറ്റ്‌ ആയ മറ്റൊരു പെൺകുട്ടിയും അപ്പാർട്ട്മെന്‍റിൽ ഉണ്ടായിരുന്നു. പെൺകുട്ടി ഉറങ്ങിയ സമയത്താണ് പീഡനം നടന്നത്.

കാമുകനെ കുറിച്ച് രഹസ്യ വിവരം നൽകാനെന്ന് പറഞ്ഞാണ് ദീപു അപ്പാർട്ട്മെന്‍റിലെത്തിയതെന്നാണ് യുവതി പോലീസിൽ മൊഴി നൽകിയത്. പ്രതി ബലം പ്രയോഗിച്ചു മദ്യം കുടിപ്പിച്ച ശേഷമാണ് പീഡിപ്പിച്ചത്. ഇതിനു ശേഷം പീഡന ദൃശ്യങ്ങൾ പ്രതി മൊബൈൽ ഫോണിൽ പകർത്തിയെന്നും വിവരം പുറത്തു പറഞ്ഞാൽ ദൃശ്യങ്ങൾ പുറത്തു വിടുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി മൊഴിയിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദേശ തൊഴിൽ തട്ടിപ്പ് തടയാൻ ശക്തമായ നടപടി; ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചു

തിരുവനന്തപുരം: വിദേശത്തേക്കുള്ള അനധികൃത റിക്രൂട്ട്മെന്റും വീസ തട്ടിപ്പുകളും തടയുന്നതിന് ശക്തമായ നടപടിയുമായി...

റെക്കോർഡുകൾ തിരുത്തിക്കുറിച്ച് സ്വര്‍ണവില

തിരുവനന്തപുരം: കുതിപ്പ് തുടർന്ന് സ്വർണ്ണ വില. ഇന്ന് പവന് 640 രൂപയാണ്...

വഴയില-പഴകുറ്റി നാലുവരിപ്പാത : ആദ്യ റീച്ച് നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കമായി

തിരുവനന്തപുരം: സംസ്ഥാനമൊട്ടാകെ ശ്രദ്ധ ആകർഷിക്കുന്ന പദ്ധതിയായിരിക്കും വഴയില -പഴകുറ്റി നാലുവരി പാത...

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...
Telegram
WhatsApp