തിരുവനന്തപുരം: സാംസ്‌കാരിക ജീര്‍ണതയുടെ മാലിന്യങ്ങളെ പുറംതള്ളാനുള്ള ഇടങ്ങളായി കാമ്പസുകളെ ഉപയോഗിക്കുന്നവര്‍ക്കെതിരെ വൈജ്ഞാനിക പ്രതിരോധം തീര്‍ക്കണമെന്ന് വിസ്ഡം സ്റ്റുഡന്‍സ് സംസ്ഥാന സമിതി തിരുവനന്തപുരം അൽ സാജ് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച 28 ആമത് ആഗോള പ്രൊഫഷണല്‍ വിദ്യാര്‍ത്ഥി സമ്മേളനം ‘പ്രൊഫ്‌കോൺ’ ഉദ്ഘാടന സമ്മേളനം ആവശ്യപ്പെട്ടു.
മദ്യവും ലഹരിയും ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന പ്രത്യയ ശാസ്ത്രങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്താനും രക്ഷിതാക്കളും അധ്യാപകരും വിദ്യാലയ മേധാവികളും കരുതല്‍ നടപടി സ്വീകരിക്കാനും തയ്യാറാകണം.
നിര്‍മ്മിതബുദ്ധിയുടെ വിജ്ഞാന വിപ്ലവകാലത്തും അശ്ലീലതയുടെ ആലസ്യങ്ങളില്‍ വിദ്യാര്‍ത്ഥികളെ തളച്ചിടാനുള്ള ശ്രമങ്ങളെ തിരിച്ചറിയണം. സംസ്ഥാനത്ത് നിന്നുളള പ്രൊഫഷണലുകളുടെ കൊഴിഞ്ഞ് പോക്ക് തടയിടാന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ അധികാരികള്‍ തയ്യാറാകണം. ലോകത്തെ ബൗദ്ധികവ്യവഹാരങ്ങളിലും വിജ്ഞാന മുന്നേറ്റങ്ങളിലും വിജയം നേടുന്ന വിധം വിദ്യാഭ്യാസത്തിന്റ കാര്യക്ഷമത വര്‍ധിപ്പിക്കാനും അധികൃതര്‍ തയ്യാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം ലജ്നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംസ്ഥാന സെക്രട്ടറി ഷമീർ മദീനി ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. ഷഹബാസ് കെ. അബ്ബാസ് അധ്യക്ഷത വഹിച്ചു. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ മുഖ്യാതിഥിയായി.
ദാറുൽ അർഖം അൽ ഹിന്ദ് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് സുല്ലമി മാറഞ്ചേരി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി ജംഷീർ സ്വലാഹി, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി അബ്ദുല്ല അൻസാരി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി നസീർ കൊല്ലായിൽ, കൊല്ലം ജില്ലാ സെക്രട്ടറി സയ്യിദ് പത്തനാപുരം, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് അസ്ഹർ അബ്ദുൽ റസാക്ക്, ട്രഷറർ മുഹമ്മദ് ഷബീബ് മഞ്ചേരി എന്നിവർ പ്രസംഗിച്ചു.
രാത്രി നടന്ന ‘ദി പേഴ്സ്പെക്ടീവ്’ പാനൽ ചർച്ചയിൽ വിവിധ യുവജന സംഘടനകളുടെ പ്രതിനിധികളായി എ.എ. റഹീം എം.പി, കെ.എസ്. ശബരീനാഥൻ, അഡ്വ. പി.ഇ. സജൽ, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി തുടങ്ങിയവർ വിദ്യാർത്ഥികളുമായി സംവദിച്ചു. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന വൈസ് പ്രസിഡന്റ് പി.ഒ. ഫസീഹ്, സംസ്ഥാന നിർവാഹക സമിതി അംഗം അജ്മൽ ഫൗസാൻ, ശഫീഖ് സ്വലാഹി, അനസ് സ്വലാഹി, സഹൽ സലഫി തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തി.
നാളെ (ശനിയാഴ്ച) നടക്കുന്ന വിവിധ സെഷനുകളിൽ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഡോ. ശശി തരൂർ എം.പി, അൽ മദ്റസത്തുൽ ഉമരിയ്യ പ്രതിനിധി ഉസ്താദ് അബ്ദു റഹ്മാൻ ഹസ്സൻ, ദി ബീ സ്കൂൾ ഇന്റർനാഷണൽ അക്കാദമിക് ഡീൻ ഫൈസൽ പി. സയ്യിദ്, കോൺസിസ്റ്റ് സി.ഇ.ഒ. ജാസിർ സബരി, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറിമാരായ ഫൈസൽ മൗലവി പുതുപ്പറമ്പ്, അബ്ദുൽ മാലിക് സലഫി, സി.പി. സലീം, പീസ് റേഡിയോ സി.ഇ.ഒ പ്രൊഫ. ഹാരിസ് ബിൻ സലീം, കെ.ടി മുഹമ്മദ് ഷബീബ് സ്വലാഹി, വിസ്ഡം യൂത്ത് വൈസ് പ്രസിഡന്റ് ഡോ. പി.പി നസീഫ്, ഡോ. ബഷീർ വി.പി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽ ഹികമി താനൂർ, വൈസ് പ്രസിഡന്റുമാരായ ഡോ. അബ്ദുല്ല ബാസിൽ സി.പി, സഫ്‌വാൻ ബറാമി അൽ ഹികമി, സെക്രട്ടറി മുജാഹിദ് അൽ ഹികമി പറവണ്ണ, ഡോ. മുഹമ്മദ് കുട്ടി കണ്ണിയൻ, ഡോ. മുഹമ്മദ് മുബഷിർ ടി.സി, എ.പി. മുനവ്വർ സ്വലാഹി, പി.കെ. അംജദ് മദനി, അഷ്കർ ഇബ്രാഹീം, ശരീഫ് കാര, പി. ലുബൈബ്, സി.പി ഹിലാൽ സലീം, നുസ്‌ഹാൻ കാലൊടി, റൈഹാൻ അബ്ദുൽ ഷഹീദ്, സെഹൽ ആദം സി.വി, മുഷ്താഖ് അൽ ഹികമി, ഹവാസ് സുബ്‌ഹാൻ, സഫീർ അൽ ഹികമി, ഷാഫി അൽ ഹികമി, യാസിർ അൽ ഹികമി, റിഷാദ് അസ്‌ലം പി.കെ, സയ്യിദ് ഹംറാസ്, ഷംജാസ് കെ. അബ്ബാസ്, മുഫ്‌ലിഹ് ജമീൽ കെ.പി, അബ്ദുൽ ഹാദി വി.എസ്, അൽ ഫഹദ് പൂന്തുറ, സ്വാലിഹ് കാവനൂർ, ശാബിൻ മദനി പാലത്ത്, മുഹമ്മദ് ബിൻ ഷാക്കിർ, ഷുഹൈബ് അൽ ഹികമി, സമീർ മുണ്ടേരി, അസ്മാബി ടീച്ചർ എന്നിവർ വിഷായവതരണങ്ങൾ നടത്തും.
അഖ്സ വേദിയിലെ സമ്മേളനം വിസ്ഡം വിമൺ സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്യും. വിസ്ഡം ഗേൾസ് പ്രസിഡന്റ് എം. നുബ്‌ല, ഡി. അലിഫ, എൻ. നെഹ ഫാത്തിമ, വിസ്ഡം വിമൺ ജനറൽ സെക്രട്ടറി റെജുവ ജമാൽ, വിസ്ഡം വിമൺ ജനറൽ സെക്രട്ടറി ഡോ. സി. റസീല എന്നിവർ പ്രഭാഷണം നടത്തും. വിവിധ സെഷനുകളിൽ പീസ് റേഡീയോ സി.ഇ.ഒ. പ്രൊഫ. ഹാരിസ് ബിൻ സലീം, അബ്ദുറഹ്മാൻ ചുങ്കത്തറ, വിസ്ഡം യൂത്ത് സംസ്ഥാന നിർവാഹക സമിതി അംഗം മുഹമ്മദ് അജ്മൽ സി, സ്വാദിഖ് മദീനി, ഹംസ മദീനി, ഹാരിസ് കായക്കൊടി, മുജാഹിദ് ബാലുശ്ശേരി, മുജാഹിദ് അൽ ഹികമി, ഡോ. അബ്ദുല്ല ബാസിൽ സി.പി, സഫ്‌വാൻ ബറാമി അൽ ഹികമി, അജ്മൽ ഫൗസാൻ, മുഷ്താഖ് അൽ ഹികമി, ഷാനിബ് കാര തുടങ്ങിയവർ വിഷയാവതരണങ്ങൾ നടത്തും. നുബ്‌ല എം, ഷിഫ ഹാരിസ്, ഡോ. യാസ്മിൻ പട്ടാമ്പി, നാഫിയ കെ. ജിനാന പർവീൻ, ഫിൽദ ടി.കെ., ഹംദ ഫാത്തിമ സി.പി, ഫാത്തിമ ഫഹ്മി തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകും.
സമാപന ദിവസമായ ഞായറാഴ്ച നടക്കുന്ന വിവിധ സെഷനുകളിൽ ലാൽ ബഹദൂർ ശാസ്ത്രി സെന്റർ ഫോർ സയൻസ് & ടെക്നോളജി ഡയറക്ടർ പ്രൊഫ. ഡോ. എം. അബ്ദുൽ റഹ്മാൻ എ. മുഖ്യാതിഥിയാകും. ഷാർജ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി മുഖ്യപ്രഭാഷണം നിർവഹിക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, അഡ്വ. മായിൻ കുട്ടി മേത്തർ, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ധീൻ സ്വലാഹി, നിർവാഹക സമിതി അംഗം മുഹമ്മദ് അജ്മൽ സി, വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ശമീൽ, ശിഹാബ് എടക്കര, സംസ്ഥാന ക്യാമ്പസ് വിംഗ് കൺവീനർ ഷാനിബ് അൽ ഹികമി, സ്വലാഹുദ്ധീൻ അയ്യൂബി അൽ ഹികമി തുടങ്ങിയവർ വിഷയാവതരണം നടത്തും.