spot_imgspot_img

തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും ബംഗളൂരുവിലേക്ക് പോയ ബസിന് തീപിടിച്ചു. യാത്രാമധ്യേയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെ ഏഴോടെയായിരുന്നു അപകടം. തമിഴ്‌നാട്ടിലെ ഈറോഡിൽ വെച്ചാണ് ബസിന് തീപിടിച്ചത്.

ജയ് സായ് റോഡ് ലിങ്ക്സിന്റെ ബസ്സാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാരാണ് ആദ്യം ബസിൽ നിന്ന് പുക ഉയരുന്നതായി കണ്ടത്. ഉടൻ തന്നെ യാത്രക്കാർ ബഹളം വയ്ക്കുകയും ബസ് നിർത്തുകയും ചെയ്തു. തുടർന്ന് യാത്രക്കാർ ചേർന്ന് ബസ്സിലുണ്ടായിരുന്ന അ​ഗ്നിശമന സംവിധാനം ഉപയോഗിച്ച് തീയണച്ചു. യാത്രക്കാരുടെ സമയോചിതമായ ഇടപെടൽ കാരണം വൻ അപകടമാണ് ഒഴിവായത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി

തിരുവനന്തപുരം: നടി വിന്‍സി ആലോഷ്യസിന് പിന്തുണയുമായി ഡബ്ല്യൂസിസി രംഗത്ത്. ഫിലിം സെറ്റിൽ...

ഗെയിം പ്ലാനുമായി പടക്കളം

ഏതു പ്രൊഡക്റ്റിനും അതിൻ്റെ വിപണന മേഖല ഏറെ പ്രാധാന്യം നിറഞ്ഞതാണ്. ജനമനസ്സിലേക്ക് ആകർഷിക്കപ്പെടാനും,...

ബിജെപിയുമായി സമാധാന ചര്‍ച്ചയ്ക്കില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട്: പാലക്കാട് ബിജെപി കോൺ​ഗ്രസ് പോര് രൂക്ഷമാകുകയാണ്. ഇതിനിടെ സംഭവത്തിൽ പ്രതികരണവുമായി...

സിനിമാസെറ്റിലെ ലഹരി ഉപയോഗം; ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി വിൻസി അലോഷ‍്യസ്

കൊച്ചി: സിനിമാനടൻ ഷൈൻ ടോം ചാക്കോയ്‌ക്കെതിരെ പരാതി നൽകി നടി വിൻസി...
Telegram
WhatsApp