spot_imgspot_imgspot_img

സീനിയര്‍ വിമന്‍സ് ടി20; കേരള ടീമിനെ ഷാനി നയിക്കും

Date:

തിരുവനന്തപുരം: സീനിയര്‍ വിമന്‍സ് ടി20 മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഓള്‍ റൗണ്ടര്‍ ഷാനിയുടെ നേതൃത്വത്തിലാണ് കേരള വനിതാ ടീം ഇത്തവണ മത്സരത്തിനിറങ്ങുന്നത്. ഇന്ത്യൻ വിമൻസ് വേൾഡ് കപ്പ് ടീം അംഗങ്ങളായ സജന, അരുന്ധതി റെഡ്ഡി എന്നിവരും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഒക്ടോബര്‍ 17 മുതല്‍ 28 വരെ ലക്‌നൗവിലാണ് കേരളത്തിന്റെ മത്സരം. ദൃശ്യ ഐവി, വൈഷ്ണവ, അക്ഷയ തുടങ്ങിയവരാണ് കേരളത്തിന്റെ ബാറ്റിങ് കരുത്ത്. ബൗളിങ് നിരയില്‍ മൃദുല വി.എസ്, കീര്‍ത്തി ജയിംസ്, ദര്‍ശന മോഹന്‍ തുടങ്ങിയവരും കേരളത്തിന്റെ പ്രതീക്ഷയാണ്. ലീഗ് സ്റ്റേജില്‍ ഗ്രൂപ്പ് ഡിയിലാണ് കേരളം ഉള്‍പ്പെട്ടിരിക്കുന്നത്. ഒക്ടോബര്‍ 17 ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 20 ന് തൃപുരയ്‌ക്കെതിരെയും 22 ന് റെയില്‍വെയ്‌ക്കെതിരെയും കേരളം മത്സരത്തിനിറങ്ങും. ഒക്ടോബര്‍ 24 നാണ് സിക്കിം- കേരളം മത്സരം നടക്കുന്നത്. 26ന് ഹരിയാനയെയും 28 ന് നടക്കുന്ന മത്സരത്തില്‍ ചണ്ഡീഗഢിനെയും കേരളം നേരിടും.

ടീം അംഗങ്ങള്‍- ഷാനി ടി(ക്യാപ്റ്റന്‍),വൈഷ്ണ എം.പി( ബാറ്റര്‍), ദൃശ്യ ഐവി( ബാറ്റര്‍), അക്ഷയ എ(ഓള്‍ റൗണ്ടര്‍), നജില സിഎംസി, കീര്‍ത്തി കെ ജയിംസ്(ഓള്‍ റൗണ്ടര്‍), മൃദുല വി.എസ്( ബൗളര്‍), ദര്‍ശന മോഹന്‍(ഓള്‍ റൗണ്ടര്‍), വിനയ സുരേന്ദ്രന്‍(ഓള്‍ റൗണ്ടര്‍), അനന്യ കെ പ്രദീപ്(ബാറ്റര്‍), നിത്യ ലൂര്‍ദ്(ഓള്‍ റൗണ്ടര്‍), സജന എസ്(ഓള്‍ റൗണ്ടര്‍), അരുന്ധതി റെഡ്ഡി(ഓള്‍ റൗണ്ടര്‍), ജോഷിത വി.ജെ(ഓള്‍ റൗണ്ടര്‍), ഇസബേല്‍ മേരി ജോസഫ്(ഓള്‍ റൗണ്ടര്‍).മുൻ അന്താരാഷ്ട്ര ക്രിക്കറ്ററും വനിത പ്രീമിയർ ലീഗ് മുംബൈ ഇന്ത്യൻസ് ബാറ്റിങ് കോച്ചുമായ ദേവിക പല്‍ശികാറാണ് ടീമിന്റെ മുഖ്യ പരിശീലക. അസിസ്റ്റന്റ് കോച്ച്- ജസ്റ്റിന്‍ ഫെര്‍ണാണ്ടസ്, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിങ് കോച്ച്- അനുഷ പ്രഭാകരന്‍, ഫിസിയോതെറാപ്പിസ്റ്റ്- റോസ് മരിയ എസ്, മീന സാഗര്‍- സ്‌പോര്‍ട്‌സ് മാഷെര്‍, വെന്റി മാത്യു – ടീം മാനേജര്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp