spot_imgspot_img

നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Date:

spot_img

കൊച്ചി: ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. ബൈക്ക് യാത്രികനെ ഇടിച്ച ശേഷം കാർ നിര്‍ത്താതെ പോയെന്ന പരാതിയിലാണ് നടപടി. മട്ടാഞ്ചേരി സ്വദേശി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. കഴിഞ്ഞ മാസം എട്ടാം തിയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

രാത്രിയിൽ അമിത വേ​ഗതയിലെത്തിയ കാർ സ്കൂട്ടറിലിടിക്കുകയും തുടർന്ന് കാർ നിർത്താതെ പോകുകയുമായിരുന്നു. സ്കൂട്ടർ ഉടമയായ മട്ടാഞ്ചേരി സ്വദേശി മുഹമ്മദ് ഹമീം നൽകിയ പരാതിയിലാണ് കൊച്ചി സെൻട്രൽ പൊലീസാണ് കേസെടുത്തത്.

തെറ്റായ ദിശയിലാണ് കാർ സഞ്ചരിച്ചതെന്നും പരാതിയിൽ പറയുന്നു. വാഹനത്തിൽ താരത്തോടൊപ്പം വേറെയും ആൾക്കാർ ഉണ്ടായിരുന്നു. അപകടത്തില്‍ പരാതിക്കാരന് സാരമായ പരിക്കുകള്‍ സംഭവിച്ചിരുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ; പ്രതി പിടിയിൽ

ആലുവ: ജിം ട്രെയിനർ വെട്ടേറ്റ് മരിച്ച നിലയിൽ. ആലുവയിലാണ് സംഭവം. കണ്ണുര്‍...

അസിസ്റ്റീവ് ടെക്നോളജി കൂടുതൽ പ്രാപ്യമാക്കണം: മന്ത്രി ആർ ബിന്ദു

തിരുവനന്തപുരം: അസിസ്റ്റീവ് ടെക്നോളജിയുടെ പ്രാപ്യത അനിവാര്യമാണെന്ന് മന്ത്രി ആർ ബിന്ദു. ഭിന്നശേഷിക്കാർക്ക്...

ജെന്‍ റോബോട്ടിക്സിന്‍റെ ഗെയ്റ്റ് ട്രെയിനിങ് റോബോട്ടായ ജിഗെയ്റ്ററിന് നാസ്കോം എമര്‍ജ് 50 അവാര്‍ഡ്

തിരുവനന്തപുരം: റോബോട്ടിക്സ്, എഐ മേഖലയിലെ മുന്‍നിര കമ്പനിയായ ജെന്‍ റോബോട്ടിക്സിന്‍റെ അഡ്വാന്‍സ്ഡ്...

കിംസ്‌ഹെല്‍ത്ത് സ്‌ട്രോക്ക് യൂണിറ്റിന് അന്താരാഷ്ട്ര അക്രഡിറ്റേഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം കിംസ്ഹെല്‍ത്തിലെ സ്‌ട്രോക്ക് യൂണിറ്റിന് ക്വാളിറ്റി ആന്‍ഡ് അക്രഡിറ്റേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ...
Telegram
WhatsApp