തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മഴക്കാല മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടിയുടെ ചേമ്പറിൽ അടിയന്തരയോഗം ചേർന്നു. ജില്ലാ കളക്ടർ അനു കുമാരി, ഡെപ്യൂട്ടി മേയർ, ഉന്നതതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്ത യോഗത്തിൽ ജില്ലയിലെ നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തി.
യോഗത്തിൽ മന്ത്രി വകുപ്പുകൾ ചെയ്യേണ്ട ചുമതലകൾ നിരീക്ഷിക്കുകയും അടിയന്തര സാഹചര്യമുണ്ടായാൽ ഇടപെടാൻ നിർദ്ദേശം നൽകുകയും ചെയ്തു. അരുവിക്കര, നെയ്യാർ ഡാമുകൾ ആവശ്യാനുസരണം തുറന്നിട്ടുണ്ടെന്നും ക്യാമ്പുകൾ ആവശ്യമാണെങ്കിൽ പ്രവർത്തിക്കണമെന്നും അറിയിച്ചു.
കളക്ടറേറ്റ്, താലൂക്ക് -നഗരസഭ കേന്ദ്രങ്ങളിൽ കൺട്രോൾ റൂമുകൾ തുറന്നു പ്രവർത്തിക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.