spot_imgspot_img

കാര്യവട്ടത്ത് ഇനി കായിക സ്വപ്‌നങ്ങളുടെ കൊടിയേറ്റം

Date:

തിരുവനന്തപുരം: പട്ടികവർഗ വികസന വകുപ്പിനു കീഴിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 നാളെ ആരംഭിക്കും. കാര്യവട്ടം എൽ.എൻ.സി.പി.ഇയിൽ ഒക്ടോബർ 30 വരെ മൂന്ന് ദിവസങ്ങളിലായാണ് മേള നടക്കുന്നത്. കായികമേള തിങ്കളാഴ്ച രാവിലെ 10ന് പട്ടികജാതി, പട്ടികവർഗ,പിന്നാക്ക വിഭാഗ ക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു ഉദ്ഘാടനം ചെയ്യും. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷനായിരിക്കും.

ബുമ്പാ എന്ന കരടിക്കുട്ടിയാണ് കായിക മേളയുടെ ഭാഗ്യചിഹ്നം.

ഒക്ടോബർ 30 വൈകിട്ട് മൂന്നുമണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മാനദാനവും സമാപനസമ്മേളനത്തിന്റെ ഉദ്ഘാടനവും നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ മുഖ്യാതിഥിയാകും.

വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും, 118 പ്രീമെട്രിക് , പോസ്റ്റ്‌മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുൾപ്പെടെ ആയിരത്തിയഞ്ഞൂറ് കായിക താരങ്ങൾ ഈ മേളയിൽ മാറ്റുരയ്ക്കും. കായികമേളക്കുള്ള തയാറെടുപ്പുകൾ പൂർത്തിയായതായി പട്ടികവർഗ വികസനവകുപ്പ് ഡയറക്ടർ ഡോ.രേണുരാജ് പറഞ്ഞു. കളിക്കളത്തിന് എത്തിച്ചേരുന്ന കായിക താരങ്ങളും അധ്യാപകരും ഉൾപ്പെടെ രണ്ടായിരത്തോളം പേർക്ക് താമസിക്കാനുള്ള സൗകര്യങ്ങളും ഭക്ഷണവും മികച്ചനിലയിൽ ഒരുക്കുമെന്നും ഡയറക്ടർ അറിയിച്ചു.

2015ലാണ് പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ള മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെയും, പ്രിമെട്രിക് പോസ്റ്റ് മെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർത്ഥികളുടെ സംസ്ഥാനതല കായികമേളയായ കളിക്കളം ആരംഭിക്കുന്നത്. പാരമ്പര്യവും ഭൂമിശാസ്ത്രപരമായ സവിശേഷതകളും കായികശേഷിയുമുള്ള കുട്ടികൾക്ക് കൃത്യമായ പരിശീലനങ്ങളും മത്സരാവസരങ്ങളും നൽകി, മികച്ച കായിക താരങ്ങളെ വളർത്തിയെടുക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങളുടെ ഭാഗമാണ് കളിക്കളം കായികമേള.

2015 മുതൽ 2022 വരെ ആറ് വർഷങ്ങളിൽ മേള സംഘടിപ്പിച്ചു. ആദ്യ മൂന്നു വർഷങ്ങളിൽ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയവും, തുടർന്നുള്ള മൂന്നു വർഷങ്ങളിൽ കാര്യവട്ടം ലക്ഷ്മി ഭായി നാഷണൽ കോളേജ് ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ഗ്രൗണ്ടും വേദിയായി.

കാസർഗോഡ് പരവനടുക്കം മോഡൽ റസിഡൻഷ്യൽ സ്‌കൂളായിരുന്നു ആദ്യ ഓവറോൾ ചാമ്പ്യൻസ് ട്രോഫി കരസ്ഥമാക്കിയത്. 2016, 2017, 2018, 2019 വർഷങ്ങളിൽ ചാലക്കുടി മോഡൽ റസിഡൻസ് സ്‌കൂളാണ് ജേതാക്കളായത്. വയനാട് കണിയാമ്പറ്റ മോഡൽ റസിഡൻഷ്യൽ സ്‌കൂളാണ് 2022ൽ അവസാനം നടന്ന കളിക്കളത്തിൽ കപ്പുയർത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പാചക വാതകത്തിനു തീ വില

ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതകവില കുത്തനെ ഉയർത്തി കേന്ദ്ര സർക്കാർ. സിലിണ്ടറിന് 50...

സിബിഐ അന്വേഷണമില്ല; ദിലീപിന്റെ ഹര്‍ജി തള്ളി

നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നടന്‍ ദിലീപിന്റെ ഹര്‍ജി...

വഖ്ഫ്‌ ഭേദഗതി ബിൽ; പിഡിപി പ്രതിഷേധിച്ചു

തിരുവനന്തപുരം: ഭരണഘടന വിരുദ്ധമായി വഖഫ് ഭേദഗതി ബില്ല് പാസാക്കിയതിൽ പ്രതിഷേധിച്ച് പിഡിപി...

മംഗലപുരത്ത് കാപ്പയിൽ കുരുങ്ങി വീണ്ടും രണ്ടുപേർ അകത്തായി

മംഗലപുരം: ജാമ്യത്തിലിറങ്ങിയ റിമാൻഡ് പ്രതികളായ മംഗലപുരം മുള്ളൻ കോളനി ആലുനിന്നവിള വീട്ടിൽ മുഹമ്മദ്...
Telegram
WhatsApp