spot_imgspot_imgspot_img

ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ ചരിത്രവിജയം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ

Date:

ആറ്റിങ്ങൽ : കല്ലമ്പലം ഞെക്കാട് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വെച്ച് നടന്ന ആറ്റിങ്ങൽ ഉപജില്ലാ കേരള സ്കൂൾ കലോത്സവത്തിൽ

യു.പി വിഭാഗം ജനറൽ , യു.പി അറബിക്, യു.പി സംസ്കൃതം എന്നീ മൂന്നു വിഭാഗങ്ങളിലും ഓവറോൾ ഒന്നാം സ്ഥാനം നേടി കീഴാറ്റിങ്ങൽ വൈ.എൽ.എം യു.പി സ്കൂൾ ഒന്നാമതെത്തി.

അറബിക് കലോത്സവത്തിൽ തുടർച്ചയായി പതിനാലാം തവണയാണ് ഓവറോൾ ഒന്നാം സ്ഥാനം നേടുന്നത്, യു.പി വിഭാഗത്തിലെ ഏറ്റവും മികച്ച പൊതുവിദ്യാലയമായി സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു.

കാലോത്സവ വിജയികളെ അനുമോദിക്കാൻ സ്കൂൾ പി.റ്റി.എ യുടെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. . പി.റ്റി.എ പ്രസിഡൻറ് സജിത്ത് കുമാറിന്റെ അധ്യക്ഷതയിൽ കൂടിയ അനുമോദന യോഗം സ്കൂൾ മാനേജർ അഡ്വ.എ.എ.ഹമീദ് ഉദ്ഘാടനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ബിനു ഷെറീന, സീനിയർ അസിസ്റ്റൻറ് റസീന ബീഗം, കലോത്സവം കൺവീനർമാരായ നിസി, ലാലി, ജമീൽ, ഹൻസീർ, ജിബി , രേഷ്മ, സ്റ്റാഫ് സെക്രട്ടറി സജിത്ത്, അബ്ദു റാസിഖ് സ്വലാഹി തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp