News Week
Magazine PRO

Company

Share This Post
spot_imgspot_img

ശാന്തിഗിരി ഫെസ്റ്റിനെ കിടിലം കൊളളിക്കാന്‍ അതുല്‍ നറുകര എത്തുന്നു

Date:

പോത്തന്‍കോട് : ശാന്തിഗിരി ഫെസ്റ്റില്‍ ആസ്വാദകരെ കിടിലം കൊളളിക്കാന്‍ സിനിമ പിന്നണി ഗായകനും യുവ നാടന്‍ പാട്ട് കലാകാരനും 2019 വർഷത്തെ കേരള ഫോക്‌ലോർ അക്കാദമി അവാർഡ് ജേതാവുമായ അതുല്‍ നറുകര എത്തുന്നു. കേരളപ്പിറവിയോടനുബന്ധിച്ച് ബിഗ് എഫ്.എം ഒരുക്കുന്ന മലയാളമഹോത്സവത്തിനാണ് അതുലും സംഘവും ശാന്തിഗിരി ഫെസ്റ്റില്‍ എത്തുന്നത്. നവംബര്‍ 2 ന് ശനിയാഴ്ച വൈകിട്ട് 6 മണിക്ക് ഫെസ്റ്റിലെ പ്രധാനവേദിയിലാകും അതുലിന്റെ മ്യൂസിക് ബാന്‍ഡ് അരങ്ങേറുക.

നാടന്‍പാട്ട് മേഖലയില്‍ അതുല്‍ നിറസാന്നിദ്ധ്യമാണ്. 2020ല്‍ കലാഭവൻ മണി ഓടപ്പഴം പുരസ്കാരജേതാവാണ്. അർഹനായി. മമ്മുട്ടിയുടെ പുഴു എന്ന ചിത്രത്തിൽ പാട്ട് പാടി മലയാള സിനിമ പിന്നണി ഗാന രംഗത്തേക്ക് ചുവടുവച്ചു. തുടര്‍ന്ന് 2022ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ‘കടുവ’ എന്ന ചിത്രത്തിലെ ഹിറ്റായ ‘പാലാപ്പള്ളി തിരുപ്പള്ളി യെന്ന ഗാനത്തിന് പ്രേക്ഷക ശ്രദ്ധ ലഭിച്ചു. തുടർന്ന് കുമാരി, കാന്താര, ദി കേരള സ്റ്റോറി, നന്നായികൂടെ, കുറക്കൻ, കടകൻ എന്നീ സിനിമകളിലും നിരവധി പാട്ടുകളിലൂടെ ശ്രേദ്ധേയനായി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ ഗവേഷക വിദ്യാർത്ഥികൂടിയാണ് ഈ മലപ്പുറത്തുകാരന്‍. മലപ്പുറം ജില്ലയിൽ മഞ്ചേരിക്കടുത്തായി നറുകര എന്ന ചെറുഗ്രാമത്തിൽ 1996 ഡിസംബര്‍ 20 ന് ജനനം. പുത്തൻ കളത്തിൽ വേലായുധൻ, ശ്രീജ എന്നിവരാണ് മാതാപിതാക്കള്‍.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp
05:40:06