ഡൽഹി: രാജ്യത്ത് വീണ്ടും പാചകവാതക വിലയിൽ വർദ്ധനവ്. വാണിജ്യാവശ്യത്തിനുള്ള പാചക വാതക വിലയാണ് വർധിപ്പിച്ചത്. 61.50 രൂപയാണ് 19 കിലോയുടെ സിലിണ്ടറിന് വർധിപ്പിച്ചത്.
ഇതോടെ പുതിയ നിരക്ക് അനുസരിച്ച് കൊച്ചിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1810.50 ആയി. നേരത്തെ ഇത് 1749 രൂപയായിരുന്നു. അതുപോലെ ഡല്‍ഹിയിൽ 1802 രൂപയും, മുംബൈയിൽ 1754 രൂപയും, കൊല്‍ക്കത്തയിൽ 1911 രൂപയും, ചെന്നൈയിൽ 1964.50 രൂപയുമാണ് പുതുക്കിയ നിരക്ക്.
കഴിഞ്ഞമാസമാണ് വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 50 രൂപവർധിപ്പിച്ചത്. ഇതിനു പിന്നാലെയാണ് വീണ്ടും വർദ്ധനവ്. അതേസമയം, ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ വർദ്ധനവില്ല.