spot_imgspot_imgspot_img

വിഴിഞ്ഞത്ത് ദീപാവലി ആഘോഷത്തിനിടെ അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു

Date:

തിരുവനന്തപുരം: വിഴിഞ്ഞത്ത് അമിട്ട് പൊട്ടിത്തെറിച്ച് യുവാവിന്റെ കൈപ്പത്തി തകര്‍ന്നു.ദീപാവലി ആഘോഷത്തിനിടെയാണ് അപകടം സംഭവിച്ചത്. മുല്ലൂര്‍ തലയ്‌ക്കോട് സ്വദേശി നയന്‍ പ്രഭാതിന്റെ (20) വലതുകൈപ്പത്തിയാണ് അമിട്ട് പൊട്ടി തകര്‍ന്നത്.

ഇന്നലെ രാത്രിയായിരുന്നു അപകടം. അപകടത്തിൽ യുവാവിന്റെ മാംസഭാഗങ്ങള്‍ വേര്‍പെട്ടിരുന്നു. ഇതേ തുടര്‍ന്ന് യുവാവിന്റെ കൈപ്പത്തി ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. ഇന്നലെ രാത്രി ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി നയനും സുഹൃത്തുക്കളും വീട്ട് മുറ്റത്ത് പടക്കങ്ങള്‍ പൊട്ടിക്കുകയായിരുന്നു. ഇതിനിടിയിൽ ഒരു അമിട്ട് കത്തിച്ച് റോഡിലേയ്ക്ക് ഇവർ എറിഞ്ഞിരുന്നു.

എന്നാൽ ആ സമയം അത് പൊട്ടിയില്ല. തുടർന്ന് അവർ മറ്റു പടക്കങ്ങൾ പൊട്ടിക്കുന്നതിനിടയിൽ റോഡിൽ കൂടി ഒരു ലോറി വരുന്നത് നയന്റെ ശ്രദ്ധയിൽപ്പെട്ടത്. ഇത് കണ്ട നയൻ റോഡിൽ കിടന്ന അമിട്ട് എടുത്തു മാറ്റാൻ ശ്രമിക്കുന്നതിനിടയിൽ അമിട്ട് പൊട്ടിത്തെറിക്കുകയായിരുന്നു. ഉടന്‍ തന്നെ സുഹൃത്തുക്കളും ബന്ധുക്കളും ചേര്‍ന്ന് നയനെ നെയ്യാറ്റിന്‍കരയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കൈപ്പത്തിയില്‍ നിന്ന് വേര്‍പെട്ട ഭാഗങ്ങള്‍ തുന്നിച്ചേര്‍ക്കാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. തുടർന്നാണ് ശസ്ത്രക്രിയ നടത്തിയത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp