spot_imgspot_imgspot_img

വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി

Date:

തിരുവനന്തപുരം: വർക്കലയിൽ കടലിൽ കുളിക്കാനിറങ്ങി കാണാതായ ഐടി വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. ബംഗ്ലൂരു സ്വദേശിയായ നെൽസൺ ജെയ്സൺ (28) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരമാണ് വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽ അകപ്പെട്ടത്. ഒരാളുടെ മൃതദേഹം ഇന്നലെ തന്നെ കണ്ടെത്തിയിരുന്നു.

ഇന്ന് രാവിലെയാണ് കോസ്റ്റൽ പൊലീസ് നെൽസൺ ജെയ്സണിന്റെ മൃതദേഹം കണ്ടെടുത്തത്. വർക്കല ആലിയിറക്കം ബീച്ചിലാണ് വിദ്യാർഥിക്കൾ കുളിക്കാൻ ഇറങ്ങിയത്.ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് ബീച്ചിൽ എത്തിയത്.

ഇതിൽ രണ്ടു പേർ തിരയിൽ പെടുകയായിരിക്കുന്നു. മറ്റു വിദ്യാർഥികളെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. ഇവരെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp