spot_imgspot_imgspot_img

കൂച്ച് ബെഹാര്‍ ട്രോഫിയിൽ കേരളത്തിന് 351 റൺസ് വിജയലക്ഷ്യം

Date:

തിരുവനന്തപുരം: കൂച്ച് ബെഹാര്‍ ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് 351 റൺസ് വിജയലക്ഷ്യം. ആദ്യ ഇന്നിങ്സിൽ 134 റൺസിൻ്റെ ലീഡ് വഴങ്ങിയ മഹാരാഷ്ട്ര രണ്ടാം ഇന്നിങ്സിൽ ശക്തമായി തിരിച്ചുവരികയായിരുന്നു. ഏഴ് വിക്കറ്റിന് 484 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ഡിക്ലയർ ചെയ്യുകയായിരുന്നു മഹാരാഷ്ട്ര.

സാഹിൽ നലാഗെയുടെയും അനുരാഗ് കവാഡെയുടെയും ഉജ്ജ്വല സെഞ്ച്വറികളാണ് മഹാരാഷ്ട്രക്ക് രണ്ടാം ഇന്നിങ്സിൽ മികച്ച സ്കോർ സമ്മാനിച്ചത്. ഇരുവരും ചേർന്നുള്ള അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ 216 റൺസ് പിറന്നു. സാഹിൽ 124 റൺസെടുത്തപ്പോൾ അനുരാഗ് 154 റൺസുമായി പുറത്താകാതെ നിന്നു.

56 റൺസെടുത്ത നിരജ് ജോഷിയും 63 റൺസെടുത്ത സുശ്രുത് സാവന്തും മഹാരാഷ്ട്രയ്ക്കായി ഭേദപ്പെട്ട പ്രകടനം കാഴ്ച വച്ചു. കേരളത്തിന് വേണ്ടി മൊഹമ്മദ് ജസീൽ മൂന്നും അഹമ്മദ് ഇമ്രാൻ രണ്ടും ആദിത്യ ബൈജുവും മൊഹമ്മദ് ഇനാനും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ കേരളം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 29 റൺസെന്ന നിലയിലാണ്. ഒരു റണ്ണെടുത്ത അക്ഷയ് എസ് എസിന്റെ വിക്കറ്റാണ് കേരളത്തിന് നഷ്ടമായത്. 23 റൺസോടെ അഹമ്മദ് ഖാനും നാല് റൺസോടെ സൌരഭുമാണ് ക്രീസിൽ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp