പോത്തൻകോട്: കോട്ടുപ്പ ഉറൂസിന് നാളെ കൊടിയിറങ്ങും. വെള്ളൂർ ജമാഅത്തിലെ (കോട്ടുപ്പ പള്ളി ) ഈ വർഷത്തെ ഉറൂസ് നാളെ 12 മണിയ്ക്ക് നടക്കുന്ന അന്നദാനത്തോടെ സമാപനമാകും.
രാവിലെ 7 മണി മുതൽ ആയിരങ്ങൾ പങ്കെടുക്കുന്ന പ്രാർത്ഥന സമ്മേളനത്തിനു ഖലീലുൽ ബുഹാരി തങ്ങൾ കടലുണ്ടി നേതൃത്വം നല്കും.
അന്നദാനത്തിൽ അമ്പതിനായിരം പേർക്കുള്ള ഭക്ഷണം ഒരുക്കുമെന്ന് ജമാഅത്ത് പരിപാലന കമ്മിറ്റി സെക്രട്ടറി താഹിർ കുന്നു കാട് വാർത്ത കുറിപ്പിൽ അറിയിച്ചു.