തിരുവനന്തപുരം: ഐടി ജീവനക്കാരുടെ ക്ഷേമ സംഘടനയായ പ്രതിധ്വനി സംഘടിപ്പിക്കുന്ന പതിമൂന്നാമത് ക്വിസ ചലച്ചിത്രോത്സവത്തിനുള്ള (PQFF 2024) രജിസ്ട്രേഷന്‍ ആരംഭിച്ചു. ടെക്നോപാര്‍ക്ക്, ഇന്‍ഫോപാര്‍ക്ക്, സൈബര്‍പാര്‍ക്ക് എന്നിവിടങ്ങളിലും ഇന്ത്യയിലെ വിവിധ നഗരങ്ങളിലെ ഐടി കമ്പനികളിലും ജോലി ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാം.
ഏറ്റവും മികച്ച ഹ്രസ്വചിത്രത്തിന് 20,000 രൂപയും രണ്ടാമത്തെ മികച്ച ചിത്രം, മികച്ച സംവിധായകന്‍, മികച്ച തിരക്കഥാകൃത്ത് എന്നിവയ്ക്ക് 10,000 രൂപയും സമ്മാനം ലഭിക്കും. മികച്ച നടന്‍, നടി, ഛായാഗ്രാഹകന്‍, എഡിറ്റര്‍ എന്നിവര്‍ക്കും പ്രത്യേക പുരസ്കാരമുണ്ട്. 2024 ഡിസംബറില്‍ ടെക്നോപാര്‍ക്കിലെ ട്രാവന്‍കൂര്‍ ഹാളില്‍ വച്ചാണ് പ്രദര്‍ശനവും പുരസ്കാരദാനവും സംഘടിപ്പിച്ചിരിക്കുന്നത്. മേളയിലേക്ക് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി. 2024 നവംബര്‍ 30.
രജിസ്ട്രേഷനായി https://prathidhwani.org/Qisa2024 എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ്. വിശദവിവരങ്ങള്‍ക്കും സംശയനിവാരണത്തിനുമായി രോഹിത് കൊല്ലതൊടിയില്‍ -89438 02456 (ഫെസ്റ്റിവല്‍ ഡയറക്ടര്‍), ഹരി എസ് – 97905 98958 (കണ്‍വീനര്‍ – ടെക്നോപാര്‍ക്ക്), ശ്രീനാഥ് ഗോപിനാഥ് – 94470 40733 (കണ്‍വീനര്‍ – ഇന്‍ഫോപാര്‍ക്ക്), ഗായത്രി – 94954 95039 (കണ്‍വീനര്‍ – കോഴിക്കോട് സൈബര്‍പാര്‍ക്ക്) എന്നിവരെ ബന്ധപ്പെടാവുന്നതാണ്. prathidhwani.qisa@gmail.com എന്ന മെയില്‍ ഐഡിയിലും ഉത്തരങ്ങള്‍ ലഭിക്കും.
ഐടി ജീവനക്കാര്‍ സംവിധാനം ചെയ്ത 600 ലധികം ഹ്രസ്വചിത്രങ്ങള്‍ മുന്‍വര്‍ഷങ്ങളില്‍ ക്വിസ ചലച്ചിത്രോത്സവത്തില്‍ മാറ്റുരയ്ക്കപ്പെട്ടിട്ടുണ്ട്. ഷാജി എന്‍ കരുണ്‍, വിനീത് ശ്രീനിവാസന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍, ശ്യാമപ്രസാദ്, ജയരാജ്, ദിലീഷ് പോത്തന്‍, അമല്‍ നീരദ്, ഖാലിദ് റഹ്മാന്‍, വിധു വിന്‍സെന്‍റ്, ജിയോ ബേബി, എം എഫ് തോമസ്, ടി കെ രാജീവ് കുമാര്‍, തുടങ്ങിയ സിനിമാ രംഗത്തെ പ്രഗത്ഭരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ മേളയിലെ മുഖ്യാതിഥികള്‍.
റോസ് മേരി, സജിന്‍ ബാബു, ഷെറി, സനല്‍കുമാര്‍ ശശിധരന്‍, നേമം പുഷ്പരാജ്, ശ്രീബാല കെ മേനോന്‍, വിധു വിന്‍സെന്‍റ്, വിനു എബ്രഹാം, സുലോചന റാം മോഹന്‍, ഭവാനി ചീരത്, നൂറനാട് രാമചന്ദ്രന്‍, കെ എ ബീന, സുദേവന്‍, കൃഷ്ണേന്ദു കലേഷ്, കൃഷാന്ത്, അര്‍ച്ചന പദ്മിനി എന്നിവര്‍ മുന്‍വര്‍ഷങ്ങളില്‍ ചലച്ചിത്രോത്സവത്തിന്‍റെ ജൂറി അംഗങ്ങളായിരുന്നു. ആദ്യത്തെ ഒമ്പത് വര്‍ഷങ്ങളില്‍ ജൂറി ചെയര്‍മാനായിരുന്നത് പ്രശസ്ത സിനിമ നിരൂപകന്‍ എം എഫ് തോമസാണ്. അതിനുശേഷം കൃഷ്ണേന്ദു കലേഷും ദീപിക സുശീലനും സജിത മഠത്തിലും ആയിരുന്നു ജൂറി തലപ്പത്ത്.