spot_imgspot_img

പരാതി കേൾക്കാൻ പാർ‍ട്ടി തയ്യാറായില്ല; പി പി ദിവ്യ

Date:

കണ്ണൂർ: സിപിഎം നേതൃത്വത്തെ അതൃപ്തി അറിയിച്ച് പിപി ദിവ്യ. കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തനിക്കെതിരായ സിപിഎം നടപടിയിലാണ് പി പി ദിവ്യ അതൃപ്‌തി അറിയിച്ചത്.

ജനങ്ങൾക്ക് മുന്നിൽ തെറ്റിദ്ധരിക്കപ്പെടുന്ന വ്യക്തിയായി താൻ മാറിയെന്നും ജയിലിൽ കിടക്കുമ്പോൾ നടപടി വേണ്ടായിരുന്നെന്നുമാണ് ദിവ്യ പറയുന്നത്. മാത്രമല്ല തന്റെ ഭാ​ഗം കേൾക്കാൻ പാർട്ടി തയ്യാറായില്ല. എല്ലാ സത്യങ്ങളും പുറത്തുവരണം. നവീൻ ബാബുവിൻ്റെ മരണത്തിൽ ദുഃഖമുണ്ടെന്നും അന്വേഷണത്തോട് പൂർണമായി സഹകരിക്കുമെന്നും പി പി ദിവ്യ വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് ഗാനമേളയ്ക്കിടെ സംഘർഷം; തടയാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരത്ത് സംഘർഷം തടയാനെത്തിയ പോലീസുകാർക്കുനേരെ ആക്രമണം. കിളിമാനൂർ കരിക്കക‌ത്ത് ക്ഷേത്രത്തിൽ...

വീണ്ടും കാട്ടാനക്കലി; രണ്ടുപേർക്ക് ദാരുണാന്ത്യം

തൃശൂർ: അതിരപ്പള്ളിയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് പേർക്ക് ദാരുണാന്ത്യം. വനവിഭവങ്ങൾ ശേഖരിക്കാൻ...

ചിക്കൻ കറിക്ക് ചൂടില്ല; ഹോട്ടൽ ഉടമയെ സോഡാക്കുപ്പിക്ക് അടിച്ചു

തിരുവനന്തപുരം: നെയ്യാറ്റിൻകര അമരവിളയിൽ ചിക്കൻ കറിക്ക് ചൂടില്ല എന്ന് ആരോപിച്ച് ഹോട്ടൽ...

വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി

ഡൽഹി: വോട്ട് ബാങ്കിനു വേണ്ടി വഖഫ് നിയമങ്ങ‍ൾ മാറ്റി മറിച്ചെന്ന് പ്രധാനമന്ത്രി...
Telegram
WhatsApp