spot_imgspot_img

യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു

Date:

കൊല്ലം: സംസ്ഥാനത്ത് വീണ്ടും സദാചാര ഗുണ്ടായിസം. യുവാവിനെ നഗ്നനാക്കി റോഡിലെ പോസ്റ്റിൽ കെട്ടിയിട്ട് മർദ്ദിച്ചു. അഞ്ചംഗ സംഘമാണ് യുവാവിനോട് ക്രൂരത കാണിച്ചത്. കൊല്ലം തെന്മല ഇടമണിലാണ് സംഭവം നടന്നത്.

ഇടമൺ സ്വദേശി നിഷാദിന് നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. രാത്രി പെൺസുഹൃത്തിന്‍റെ
വീട്ടിൽ എത്തിയാതായിരുന്നു യുവാവ്. സംഭവത്തിൽ ഇടമണ്‍ സ്വദേശികളായ രാജീവ്, സുജിത്ത്, സിബിന്‍, അരുണ്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

നിഷാദിനെ നഗ്നനാക്കി വൈദ്യുതി പോസ്റ്റിൽ കെട്ടിയിട്ട് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവ് പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. നിഷാദിനോടുള്ള മുൻവൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: രണ്ടുപേർ പൊലീസ് കസ്റ്റഡിയിൽ

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ അനധികൃതമായി സ്ഥാപിച്ച പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി...

അമീബിക്ക് മസ്തിഷ്‌ക ജ്വരം: രോഗ നിർണയത്തിൽ നിർണായക ചുവടുവയ്പ്പുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: അമീബിക്ക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎൻസെഫലൈറ്റിസ്) കണ്ടെത്താനായി സംസ്ഥാനത്ത് സജ്ജമാക്കിയ...

മെസിയും സംഘവും കേരളത്തിലെത്തുമെന്ന് കായികമന്ത്രി

തിരുവനന്തപുരം: അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. ഫേസ്ബുക്ക്...

നടൻ കൃഷ്ണകുമാറിനും മകള്‍ ദിയക്കുമെതിരെ കേസ്

കൊച്ചി: നടനും ബിജെപി നേതാവുമായ ജി. കൃഷ്‌ണകുമാർ, മകൾ ദിയ കൃഷ്‌ണ...
Telegram
WhatsApp