spot_imgspot_img

ശബരിമല തീര്‍ഥാടനം : വിലവിവര പട്ടിക പ്രദര്‍ശിപ്പിക്കണം

Date:

പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ എല്ല ഭക്ഷണശാലകളിലും ജില്ലാ കലക്ടര്‍ പ്രസിദ്ധപ്പെടുത്തുന്ന വിലവിവര പട്ടിക (വിവിധ ഭാഷകളിലുളളത്) തീര്‍ഥാടകര്‍ക്ക് കാണത്തക്ക വിധത്തിലും വായിക്കത്തക്ക വിധത്തിലും പ്രദര്‍ശിപ്പിക്കുന്നത് ജനുവരി 25 വരെ കര്‍ശനമാക്കി ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ ഉത്തരവിറക്കി.

കൂടാതെ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് ശബരിമലയിലേക്കുളള റോഡുകളുടെ വശങ്ങളിലും നിലയ്ക്കലിലും മറ്റ് പാര്‍ക്കിംഗ് സ്ഥലങ്ങളിലും വാഹനങ്ങളുടെ സമീപം പാചകം ചെയ്യുന്നത് ജനുവരി 25 വരെ നിരോധിച്ചു. അതുപോലെ ളാഹ മുതല്‍ സന്നിധാനം വരെയുളള ഭക്ഷണശാലകളില്‍ ഒരേ സമയം പരമാവധി സൂക്ഷിക്കാവുന്ന ഗ്യാസ് സിലിണ്ടറുകളുടെ എണ്ണം അഞ്ച് ആയി നിജപ്പെടുത്തിയും ഗ്യാസ് സിലിണ്ടറുകള്‍ അപകടകരമായി പൊതുസ്ഥലങ്ങളില്‍ സൂക്ഷിക്കുന്നതും ജനുവരി 25 വരെ നിരോധിച്ചതായും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

വടശ്ശേരിക്കര മുതല്‍ അട്ടത്തോട് വരെയുളള തീര്‍ഥാടന പാതകളുടെ വശങ്ങളില്‍ ആടുമാടുകളെ കെട്ടിയിടുന്നതും മേയാന്‍ വിടുന്നതും ജനുവരി 25 വരെ നിരോധിച്ചു. അതുപോലെ പമ്പ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളില്‍ അനധികൃത വഴിയോര കച്ചവടങ്ങള്‍ നടത്തുന്നതിനും വിലക്ക് ഏർപ്പെടുത്തി. ളാഹ മുതല്‍ സന്നിധാനം വരെയുളള തീര്‍ഥാടന പാതകളിലെ ഭക്ഷണശാലകളില്‍ മാംസാഹാരം ശേഖരിച്ചുവെക്കുന്നതും പാചകം ചെയ്യുന്നതും വില്‍പന നടത്തുന്നതും ജനുവരി 25 വരെ നിരോധിച്ചതായി ച്ച് ജില്ലാ കലക്ടര്‍ എസ്.പ്രേംകൃഷ്ണന്‍ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...
Telegram
WhatsApp