വയനാട്: വയനാട് ലോക്സഭ മണ്ഡലത്തിലെയും തൃശൂരിലെ ചേലക്കര നിയമസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പിൽ ജനങ്ങൾ വിധിയെഴുതി. ഇരു മണ്ഡലങ്ങളിലെയും വോട്ടെടുപ്പ് അവസാനിച്ചു. മികച്ച പോളിംഗാണ് ചേലക്കരയിൽ രേഖപ്പെടുത്തിയത്. അതേ സമയം വയനാട്ടിൽ പോളിംഗ് നിരക്ക് കുറവായിരുന്നു.
ചേലക്കരയിലെ ബൂത്തുകളിൽ പലയിടത്തും പോളിങ് സമയം കഴിഞ്ഞശേഷവും വോട്ടര്‍മാരുടെ നീണ്ട ക്യൂ ഉണ്ടായിരുന്നു. സമയം കഴിഞ്ഞ ശേഷം പോളിംഗ് ബൂത്തിൽ ഉണ്ടായിരുന്നവർക്ക് ടോക്കൺ നൽകി അവരുടെ വോട്ടുകൾ രേഖപ്പെടുത്തിയിരുന്നു. എന്നാൽ വയനാട്ടിലെ മിക്ക ബൂത്തുകളിലും പൊതുവേ തിരക്ക് വളരെ കുറവായിരുന്നു. വയനാട്ടിൽ 64.53ശതമാനമാണ് പോളിങ്. ചേലക്കരയിൽ 72.42 ശതമാനമാണ് പോളിങ്.