തിരുവനന്തപുരം: നിരവധി ആവശ്യങ്ങൾ ഉന്നയിച്ച് ചുമട്ടുതൊഴിലാളികൾ സത്യാഗ്രഹം സംഘടിപ്പിച്ചു. കഴക്കൂട്ടം ഉപസമിതി ഓഫീസിന് മുന്നിൽ നടന്ന സമരം ചുമട്ടുതൊഴിലാളി ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് വെട്ടുറോഡ് സലാം ഉദ്ഘാടനം ചെയ്തു.
ചുമട്ടുതൊഴിലാളികളെ ചൂഷണത്തിൽ നിന്നും മുക്തമാക്കുക ,ക്ഷേമനിധി ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കുക, സ്കാറ്റേഡ് മേഖലയിലെ തൊഴിലാളികളുടെ രജിസ്ട്രേഷൻ പുനരാരംഭിക്കുക, ക്ഷേമനിധി ആനുകൂല്യങ്ങൾ സമയബന്ധിതമായി വിതരണം ചെയ്യുക, ഇ എസ് ഐ പദ്ധതി നടപ്പാക്കുക, സ്കാറ്റേഡ് വിഭാഗം തൊഴിലാളികൾക്കായി ക്ഷേമ പദ്ധതികൾ പരിഷ്കരിക്കുക, എൻഎഫ്എസ്എ, ബെവ്കോ തൊഴിലാളികളുടെ കൂലി നിരക്ക് വർധിപ്പിക്കുക, ചുമട്ടുതൊഴിലാളി നിയമം
കാലോചിതമായി പരിഷ്കരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് തൊഴിലാളികൾ സമരം നടത്തിയത്.
ക്ഷേമനിധി ഉപസമിതി ഓഫീസുകൾക്ക് മുമ്പിൽ സത്യാഗ്രഹം നടത്താൻ ഒക്ടോബർ 21ന് എറണാകുളം ടൗൺഹാളിൽ ചേർന്ന ചുമട്ടുതൊഴിലാളി ഫെഡറേഷൻ്റെ സമര പ്രഖ്യാപന കൺവെൻഷൻ തീരുമാനിച്ചിരിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ക്ഷേമനിധി ഉപസമിതികൾക്കു മുമ്പിലും ഇന്ന് രാവിലെ 10 മണിക്ക് സത്യാഗ്രഹ പരിപാടി സംഘടിപ്പിച്ചത്.