തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി നൈപുണ്യ പരിശീലനം നടത്തുന്നു. ഫിഷറീസ് വകുപ്പും അദാനി പോർട്ടും കേരള അക്കാഡമി ഫോർ സ്കിൽസ് എക്‌സലൻസും (KASE) സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഈ പരിശീലനം ലഭ്യമാക്കുന്നവർക്ക് ആവശ്യമായ തുടർ പരിശീലനം വിദേശത്ത് ഉൾപ്പെടെ തികച്ചും സൗജന്യമായി നൽകും. കൂടാതെ വിഴിഞ്ഞം അദാനി പോർട്ടിൽ തൊഴിൽ ലഭ്യമാക്കുമെന്നും KASE അറിയിച്ചു. ഈ കോഴ്സുകളിൽ പങ്കെടുക്കുന്നതിനും തുടർന്ന് അദാനി പോർട്ടിൽ തൊഴിൽ ചെയ്യുന്നതിനും പ്ലസ് ടു പാസ്സായിട്ടുള്ളവരോ അതിലും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരോ ആയ സന്നദ്ധരായ ഉദ്യോഗാർത്ഥികൾ 15-11-2024 നു മുൻപായി വിഴിഞ്ഞം മത്സ്യഭവൻ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.