
പാലക്കാട്: ബിജെപി യുവനേതാവ് സന്ദീപ് വാര്യർ പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. പാലക്കാട്ടെ കെപിസിസി ഓഫീസിൽ കെ സുധാകരൻ അടക്കം കോൺഗ്രസ് നേതാക്കൾ ഷോൾ അണിയിച്ച് സന്ദീപ് വാര്യരെ സ്വാഗതം ചെയ്തു. കോൺഗ്രസ് ഓഫീസിലെ വാർത്ത സമ്മേളനത്തിനിടയിൽ ആയിരുന്നു സന്ദീപ് വാര്യരുടെ പാർട്ടി പ്രവേശനം.
ബിജെപി വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയെന്ന് സന്ദീപ് വാര്യർ പറഞ്ഞു. അഭിപ്രായാണ് പറയാൻ പോലും ആ പാർട്ടിയിൽ സ്വാതന്ത്ര്യമില്ലെന്നും ഇനിമുതൽ താൻ കോൺഗ്രസിന്റെ സ്നേഹത്തിന്റെ കടയിൽ തുടരുമെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി.
പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയിൽ. ബിജെപിയിൽ പ്രതീക്ഷിച്ച പിന്തുണ ലഭിച്ചില്ലെന്നും ഏകാധിപത്യപരമായ രീതിയാണ് ബിജെപിയിൽ ഉള്ളതെന്നും സന്ദീപ് വാര്യർ വ്യക്തമാക്കി. ടെലിവിഷൻ ചർച്ചകളിൽ നിന്നും ബിജെപി വിലക്കി. തന്റെ കോൺഗ്രസ് പ്രവേശനത്തിന്റെ ഉത്തരവാദി കെ സുരേന്ദ്രനും സംഘവുമാണെന്നും സന്ദീപ് പറഞ്ഞു.


