spot_imgspot_imgspot_img

വൃശ്ചിക പുലരിയിൽ ഭക്തി നിർഭരമായി ശബരിമല; അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്

Date:

പത്തനംതിട്ട: മണ്ഡലകാല പൂജകള്‍ക്ക് ശബരിമലയിൽ തുടക്കമായി. വൃശ്ചിക പുലരിയിൽ ഭക്തി നിർഭരമായി ശബരിമല. ആദ്യ ദിനം തന്നെ ശബരിമല സന്നിധിയിൽ വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് പുലർച്ചെ 3 മണിക്കാണ് നട തുറന്നത്.

തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരിയാണ് ഇന്ന് നട തുറന്നത്. പുതിയ മേല്‍ശാന്തിമാരുടെ സ്ഥാനാരോഹണ ചടങ്ങും നടന്നു. ആദ്യ ദിനം മുപ്പതിനായിരം പേരാണ് ദര്‍ശനത്തിനായി ബുക്ക് ചെയ്തത്.

ഇന്നലെ മുതല്‍ തന്നെ തീര്‍ഥാടകര്‍ സന്നിധാനത്ത് തമ്പടിച്ചിരുന്നു. തുടർന്ന് ഇന്ന് രാവിലെ മുതൽ ഭക്തർ ദർശനം നടത്താൻ ആരംഭിച്ചു. ശബരിമല നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് നട തുറന്ന് രാത്രി പതിനൊന്നിന് ഹരിവരാസനം പാടി നട അടയ്ക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp