spot_imgspot_imgspot_img

ശ്രീകാര്യത്ത് വാഹന അപകടം; ടെക്നോപാർക്ക് ജീവനക്കാരൻ മരിച്ചു

Date:

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സിങ് ലോറി തട്ടി ടെക്നോപാർക്ക് സോഫ്റ്റ് വയർ എൻജിനീയർ മരിച്ചു. കാര്യവട്ടം തുണ്ടത്തിൽ നവോദയ നഗറിൽ ടിസി 2404ൽ മുഹമ്മദ് അഷറഫ് അലി (36) ആണ് മരിച്ചത്. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ്. ഇന്നലെ രാവിലെ 10.30 ന് ശ്രീകാര്യം ജംക്ഷനു സമീപം വച്ചായിരുന്നു അപകടം. ടെക്നോപാർക്ക് അലയൻസ് കമ്പനിയിലെ എൻജിനിയറായ മുഹമ്മദ് അഷറഫ് അലി ശ്രീകാര്യത്തുള്ള ഫിസിയോ തെറാപ്പിസ്റ്റിനെ കാണാൻ സ്കൂട്ടറിൽ പോകവേ മറ്റൊരു വാഹനത്തിനു സൈഡ് കൊടുക്കാനായി വെട്ടി തിരിക്കുമ്പോൾ നിയന്ത്രണം വിട്ട് സ്കൂട്ടർ ലോറിയുടെ അടിയിൽപ്പെട്ടു. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു. അജീമിൻ്റെയും പരേതനായ ബഷീർ മുഹമ്മദിൻ്റെയും മകനാണ്. പാലക്കാട് സ്വദേശിയായ മുഹമ്മദ് അഷറഫ് അലി ഏറെ കാലമായി കാര്യവട്ടത്താണ് താമസം. ടെക്നോപാർക്കിലെ ടാറ്റ ഇലക്സി യിലെ സോഫ്റ്റ് വയർ എൻജിനീയർ റഹ്മത്ത് ആണ് ഭാര്യ ‘മകൻ 9 മാസം പ്രായമുള്ള റാഹിൽ

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp