spot_imgspot_img

ശാന്തിഗിരി ഫെസ്റ്റില്‍ മെഗാഫ്ലവര്‍ഷോ ഡിസംബര്‍ 20 മുതല്‍

Date:

spot_img

പോത്തന്‍കോട് : വേറിട്ടകാഴ്ചകളുടെ ഉത്സവമായ ശാന്തിഗിരി ഫെസ്റ്റില്‍ പൂക്കളുടെ വസന്തം തീര്‍ക്കാന്‍ മുപ്പതിനായിരം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ മെഗാഫ്ലവര്‍ ഷോ ഒരുങ്ങുന്നു. തയ്യാറെടുപ്പുകൾക്കായി അടയ്ക്കുന്നതിനാല്‍ നാളെ (18/11/2024) മുതല്‍ ഒരു മാസത്തേയ്ക്ക് ഫെസ്റ്റ് നഗരിയില്‍ പ്രവേശനമുണ്ടാവില്ല. ഡിസംബര്‍ 20 ന് പുതുമകളോടെ വീണ്ടും തുറക്കും.

മെഗാഫ്ലവര്‍ഷോയ്ക്ക് മുന്നോടിയായി പ്ലാന്റ് ഇന്‍സ്റ്റലേഷനായുളള നിലമൊരുക്കല്‍ ആരംഭിച്ചുകഴിഞ്ഞു. 12 ഡി തീയറ്റേര്‍, സ്നോ ഹൌസ്, ടണല്‍ മാതൃകയിലുളള അക്വാഷോ, ഹൈദരബാദില്‍ നിന്നെത്തുന്ന അമ്യൂസ്മെന്റ് പാര്‍ക്ക് എന്നിവയുടെ ക്രമീകരണങ്ങള്‍ക്ക് കുറഞ്ഞത് ഒരു മാസമെങ്കിലും വേണം. എല്ലായിടവും പുതുമകള്‍ നിറയുന്ന ഇന്‍സ്റ്റലേഷനുകളാകും രണ്ടാംഘട്ടത്തില്‍ ഉണ്ടാവുക. ഇതിനുളള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ സന്ദര്‍ശകരുടെ കാഴ്ചയ്ക്ക് തടസ്സമാകുമെന്നതിനാലാണ് ഒരു മാസത്തേക്ക് ഫെസ്റ്റ് നഗരി അടച്ചിടുന്നതെന്ന് ആശ്രമം ജനറല്‍ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി അറിയിച്ചു.

ഒന്നാംഘട്ടത്തിലെ കാഴ്ചകളില്‍ അടിമുടി മാറ്റമുണ്ടാകും. പ്രവേശനകവാടത്തില്‍ തന്നെ പൂക്കളുടെ വസന്തമാകും കാണികളെ വരവേല്‍ക്കുക. വൈദ്യുതദീപാലങ്കാരങ്ങളും പ്രദര്‍ശന വിപണനമേളകളും രണ്ടാംഘട്ടത്തിലുമുണ്ടാകും. ഫെസ്റ്റിന്റെ പ്രധാന ആകര്‍ഷണമായ ജലസംഭരണിയിലെ വാട്ടര്‍ ഫൌണ്ടെയ്നിലും മാറ്റമുണ്ടാകും. പന്ത്രണ്ട് വര്‍ഷത്തിനു ശേഷം അവതരിപ്പിക്കപ്പെട്ട ശാന്തിഗിരി ഫെസ്റ്റിന്റെ മൂന്നാം പതിപ്പ് ജനങ്ങള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. മൂന്നരകിലോമീറ്ററില്‍ കണ്ടുതീരാനാവത്തത്ര കാഴ്ചകളാണ് ഒരുക്കിയിരുന്നത്. പ്രാ‍യഭേദമന്യേ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ നിന്നുളളവര്‍ ശാന്തിഗിരിയിലേക്ക് ഒഴുകിയെത്തി. കാഴ്ചകള്‍ക്കൊപ്പം അറിവും ആനന്ദവും നിറയ്ക്കുന്നതായിരുന്നു ഫെസ്റ്റിലെ ഓരോ ദിനവും. കലാസാഹിത്യസാംസ്കാരിക പരിപാടികള്‍ ഫെസ്റ്റിന് മിഴിവേകി. പ്രമുഖ പത്ര-ദൃശ്യമാധ്യമങ്ങളുടെ സഹകരണത്തോടെ മെഗാവേദിയില്‍ അരങ്ങേറിയ സംഗീതസന്ധ്യകള്‍ നാടിന്റെ ഉത്സവമായി മാറി.

സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുളളവരുടെ അഭ്യര്‍ത്ഥന മാനിച്ചാണ് ക്രിസ്തുമസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മിഴിവേകാന്‍ അനന്തപുരിയുടെ സ്വന്തം കാര്‍ണിവല്‍ ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടുമെത്തുന്നത് . ഇക്കഴിഞ്ഞ ഒക്ടോബര്‍ 2 ന് ആരംഭിച്ച ഫെസ്റ്റില്‍ വന്‍ജനത്തിരക്കായിരുന്നു. അനിയന്ത്രിതമായ ജനപ്രവാഹം മൂലം ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടാന്‍ തിരുമാനമെടുത്തിരുന്നെങ്കിലും ഫെസ്റ്റ് നഗരിയില്‍ അടിയന്തിര അറ്റകുറ്റപണികള്‍ കൂടി ആവശ്യമായതിനാലാണ് ഒരുമാസക്കാലത്തേക്ക് പ്രവേശനം നിര്‍ത്തിവയ്ക്കുന്നെതെന്ന് ചുമതലക്കാര്‍ പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സി.കെ നായിഡുവില്‍ പവന്‍ രാജിന് ആറ് വിക്കറ്റ്; കേരളത്തിന് 199 റണ്‍സ് ലീഡ്

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ കരുത്തരായ തമിഴ്‌നാടിനെ എറിഞ്ഞുവീഴ്ത്തി കേരളം. കൃഷ്ണഗിരി...

നവംബർ 26 ഐ എൻ എൽ വഖഫ് പ്രൊട്ടക്ഷൻ ഡേ, വഖഫിനെ അതിക്ഷേപിച്ച സുരേഷ് ഗോപി ജനങ്ങളോട് മാപ്പുപറയണം

തിരുവനന്തപുരം: കേന്ദ്ര സർക്കാർ കൊണ്ടുവന്നവഖഫ് ഭേദഗതി ബില്ല് നടപ്പാക്കരുതെന്നാവശ്യപ്പെട്ടുകൊണ്ട് നവംബർ 26ന്...

സി.കെ നായിഡുവില്‍ കാമില്‍ അബൂബക്കറിന് സെഞ്ച്വറി; കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍

വയനാട്: സി.കെ നായിഡു ട്രോഫിയില്‍ വരുണ്‍ നയനാരിന് പിന്നാലെ കാമില്‍ അബൂബക്കറിനും...

രഞ്ജി ട്രോഫിയില്‍ കേരളത്തിന് സമനില; രണ്ടാം ഇന്നിങ്‌സില്‍ രോഹന് അര്‍ദ്ധ സെഞ്ച്വറി

ലഹ്‌ലി: രഞ്ജി ട്രോഫിയില്‍ ഗ്രൂപ്പ് സിയില്‍ ഒന്നാമനായ ഹരിയാനയെ സമനിലയില്‍ തളച്ച്...
Telegram
WhatsApp