തിരുവനന്തപുരം: ബിസിനസ്സ് ലാഭങ്ങൾക്ക് അപ്പുറം സമൂഹത്തിലെ മനുഷ്യരെ ചേർത്ത് നിർത്തലിന്റെ മാതൃക കാട്ടുന്ന രാജകുമാരി ഗ്രൂപ്പിന്റെ മറ്റൊരു സഹായകേന്ദ്രം കൂടി ഇന്ന് പ്രവർത്തനം ആരംഭിച്ചു.രാജകുമാരി ഗ്രൂപ്പിന്റെ കനിവിന് ഒരു കൈതാങ്ങ് ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ സൗജന്യ ഡയാലിസിസ് സെൻറ്ററാണ് ഇന്ന് പ്രവർത്തനം ആരംഭിച്ചത്.
1996 ൽ കല്ലമ്പല്ലം എന്ന പ്രദേശത്ത് ഒരു സംരംഭകത്വം ആഗ്രഹിച്ച് തുടങ്ങിയ ഒരു പ്രസ്ഥാനം അതിനൊപ്പം നാട്ടിലെ കുറച്ച് ചെറുപ്പക്കാരെ കൂടെ കൂട്ടി ബിസിനെസ്സ് വളർച്ചക്കൊപ്പം നാട്ടിലെഅശരണരെയും നിരാലംബരെയും സഹായിക്കാനും ടീം രാജകുമാരി മറന്നില്ല.രാജകുമാരി ഗ്രൂപ്പ് കനിവിന് ഒരു കൈതാങ്ങ് പദ്ധതിയിലൂടെ വീട് ഇല്ലാത്തവർക്ക് ഭവന നിർമ്മാണത്തിനും,രോഗ ശയ്യയിലുള്ളവർക്ക് വേണ്ടിയുള്ള ചികിത്സ ചിലവുകളും,പണം ഇല്ലാത്തത്തിന്റെ പേരിൽ പഠനം മുടങ്ങിയയവരുടെ പഠന ചിലവുകളും,വയയെറെരിയുന്നവരുടെ മിഴി നിറയാതിരിക്കാൻ സ്നേഹ ഊണ് പദ്ധതിയും ,അടിയന്തരഘട്ടങ്ങളിൽ സഹായത്തിനായി ഓടിയെത്താൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന സൗജന്യ ആംബുലൻസ് സേവനം, അത്യാവിശ്യഘട്ടങ്ങളിൽ രക്തം വേണ്ടവർക്ക് സഹായമേകാൻ ബ്ലഡ് ഡോണേഷൻ കൂട്ടായ്മയും ഇന്ന് അതിവേഗം പ്രവർത്തിച്ച് കൊണ്ടിരിക്കുന്നു.ആഴ്ചയിൽ മൂന്നും നാലും പ്രാവിശ്യം ഡയാലിസിസ് ആവിശ്യമായി വരുമ്പോൾ സാമ്പത്തിക പരാധീനതയിൽ വിഷമിച്ചിരിക്കുന്നവർക്ക് ആശ്വാസമേകുകയാണ് രാജകുമാരി ഗ്രൂപ്പിന്റെ പുതിയ സൗജന്യ ഡയാലിസിസ് സെൻറ്റർ.ഡയാലിസിസ് കൂടാതെ ജനറൽ മെഡിസിൻ വിഭാഗവും,ഫാർമസിയും,
ഫിസിയോതെറാപ്പി,ലാബോറട്ടറി സൗകര്യവും ഇവിടെ ഒരിക്കിയിരിക്കുന്നു.ആതുര സേവന രംഗത്തെ പ്രമുഖരായ തണൽ ദയ ചാരിറ്റബിൽ ട്രസ്റ്റാണ് രാജകുമാരി ഗ്രൂപ്പിന്റെ ഡയാലിസിസ് സെൻറ്ററിന്റെപ്രവർത്തനങ്ങൾ നോക്കി നടത്തുന്നത്.
പാരിപള്ളി കാട്ടുപുതുശ്ശേരി റോഡിൽ മുക്കടയിൽ ആർ.കെ ടവറിൽ പ്രവർത്തനം ആരംഭിച്ച പുതിയ ഡയാലിസിസ് സെൻറ്ററിന്റെ ഉദ്ഘാടനം സ്പീക്കർ എ.എൻ ഷംസീർ നിർവഹിച്ചു.ആർ.കെ ടവർ ബിൽഡിംഗ് ഉദ്ഘാടനം ആറ്റിങ്ങൽ എം.പി അടൂർ പ്രകാശും,ഫിസിയോതെറാപ്പി യൂണ്ണിറ്റ് ഉദ്ഘാടനം വർക്കല എം.എൽ.എ വി ജോയിയും ലാബോറട്ടറി ഉദ്ഘാടനം ex എം.എൽ.എ വർക്കല കഹാറും നിർവഹിച്ചു.
ഉദ്ഘാടന ദിവസം നടന്ന സൗജന്യ വൃക്കരോഗ നിർണ്ണയ ക്യാമ്പിൽ വൻ ജനപങ്കാളിത്തം ആണ് കാണാൻ സാധിച്ചത്.മുൻ കേന്ദ്രമന്ത്രി മുരളിധരൻ,ചാത്തന്നൂർ എം.എൽ.എ ജി.എസ് ജയലാൽ,മടവുർ അനിൽ,തണൽ ദയ റിഹാബിലിറ്റേഷൻ ട്രസ്റ്റ് ചെയർമാൻ ഡോ. ഇദ് രീസ് ,സാമൂഹിക സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരുംരാജകുമാരി ഗ്രൂപ്പ് ഡയറക്ടർമാരും സഹകാരികളും ചടങ്ങിൽ പങ്കെടുത്തു