
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ എം ഡി എം എയുമായി രണ്ട് യുവാക്കളെ എക്സൈസ് അറസ്റ്റ് ചെയ്തു. കരിമം സ്വദേശി രാഹുൽ (22വയസ്), കാലടി സ്വദേശി മിഥുൻ രാജ് (29വയസ് ) എന്നിവരാണ് വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന മയക്കുമരുന്നുമായി പിടിയിലായത്.
ഇവരിൽ നിന്നും 3 ഗ്രാം MDMA കണ്ടെടുത്തു. പ്രാവച്ചമ്പലം, പള്ളിച്ചൽ, ബാലരാമപുരം ഭാഗങ്ങളിൽ വിദ്യാർത്ഥികൾക്കും ചെറുപ്പക്കാർക്കും മയക്കുമരുന്ന് വിൽപ്പന നടത്തിവരികയായിരുന്നു പ്രതികൾ.
നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ എ.കെ.അജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് കണ്ടെത്തിയത്.


