തിരുവനന്തപുരം:മണിപ്പൂരിൽ നടന്നുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത കൊല്ലും കൊലക്കും കൊള്ളിവെപ്പിനും അറുതിയുണ്ടാക്കാൻ ചെറുവിരൽ പോലും അനക്കാതെ ലോകസമാധാനത്തിന്റെ സുവിശേഷം പാടി വിശ്വഗുരുവായി ചമഞ്ഞുനടക്കുന്ന മോഡിയും കേന്ദ്രസർക്കാരും ലോക മനുഷ്യമനസാക്ഷിക്കുമുന്നിൽ പരിഹാസ്യരായിക്കൊണ്ടിരിക്കുകയാണെന്നും കേന്ദ്രത്തിന്റെ ഈ സവിസേ ഷമൗനം ഞെട്ടിക്കുന്നതാണെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ പറഞ്ഞു. ഇത്രയും നീണ്ടകലാപം രാജ്യത്ത് ആദ്യമാണ് പ്രധാനമന്ത്രി സംസ്ഥാനം സന്ദർശിക്കുകയോ കലാപം അവസാനിപ്പിക്കാൻ നടപടി സ്വീകരിക്കുകയോ ചെയ്യുന്നില്ല.
ദിനേന അവിടെ മരിച്ചുവീഴുന്ന രാജ്യത്തെ പൗരന്മാർക്ക് ഒരുവിലയുമില്ലെന്നോ, വ്യവസ്ഥാപിതമായ സർക്കാരുള്ള ഒരു രാജ്യത്ത് ഇത്തരം കലാപങ്ങൾ അറുത്തിയില്ലാതെ തുടർന്നാൽ രാജ്യത്തിന്റെ അവസ്ഥ എന്തായിരിക്കും കേന്ദ്രം മൗനം വെടിഞ്ഞുമറുപടി പറയണം. രാജ്യത്തെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ കഴിയില്ലെങ്കിൽ രാജീവച്ചു പുറത്തുപോകാൻ ബിജെപി സർക്കാർ തയ്യാറാകണമെന്നും പ്രസ്താവനയിൽ തുടർന്നു പറഞ്ഞു.