spot_imgspot_imgspot_img

കൂച്ച് ബെഹാർ ട്രോഫി : രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ

Date:

ജയ്പൂര്‍: കൂച്ച് ബെഹാർ ട്രോഫിയുടെ രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളത്തിനെതിരെ രാജസ്ഥാൻ ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിൽ. രാജസ്ഥാന് ഇപ്പോൾ 309 റൺസിൻ്റെ ലീഡുണ്ട്. കേരളത്തിൻ്റെ ആദ്യ ഇന്നിങ്സ് 148 റൺസിന് അവസാനിച്ചിരുന്നു. ജയ്പ്പൂരിലെ സവായ് മാൻ സിങ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്.

രണ്ട് വിക്കറ്റിന് 71 റൺസെന്ന നിലയിൽ വ്യാഴാഴ്ച കളി തുടങ്ങിയ രാജസ്ഥാന് തുടരെ രണ്ട് വിക്കറ്റുകൾ നഷ്ടമായത് കേരളത്തിന് പ്രതീക്ഷ നല്കി. എബിന്‍ ലാലാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. എന്നാൽ തുടർന്നുള്ള കൂട്ടുകെട്ടുകൾ രാജസ്ഥാനെ ശക്തമായ നിലയിലെത്തിക്കുകയായിരുന്നു. ആകാശ് മുണ്ടലും അനസും ചേർന്നുള്ള കൂട്ടുകെട്ടിൽ 90 റൺസ് പിറന്നു.

ആകാശ് മുണ്ടൽ 77 റൺസെടുത്ത് പുറത്തായി. എന്നാൽ ഒരറ്റത്ത് ഉറച്ച് നിന്ന അനസിൻ്റെ പ്രകടനമാണ് രാജസ്ഥാൻ ബാറ്റിങ് നിരയിൽ നിർണ്ണായകമായത്. 198 റൺസെടുത്ത അനസ് റണ്ണൌട്ടാവുകയായിരുന്നു. 64 റൺസെടുത്ത ജതിനും രാജസ്ഥാൻ ബാറ്റിങ് നിരയിൽ തിളങ്ങി. ഇരുവരും ചേർന്ന് ആറാം വിക്കറ്റിൽ 169 റൺസ് കൂട്ടിച്ചേർത്തു. കളി നിർത്തുമ്പോൾ 31 റൺസോടെ ആഭാസ് ശ്രീമാലിയും 10 റൺസോടെ ഗുലാബ് സിങ്ങുമാണ് ക്രീസിൽ.

നാല് വിക്കറ്റ് വീഴ്ത്തിയ എബിന്‍ ലാലാണ് കേരള ബൌളിങ് നിരയിൽ തിളങ്ങിയത്. അഭിരാം രണ്ട് വിക്കറ്റും തോമസ് മാത്യുവും കാർത്തിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp