തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ശുചിമുറിയിൽ ക്ലോസറ്റ് പൊട്ടി വീണ് ജീവനക്കാരിക്ക് പരുക്ക്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോട് കൂടിയായിരുന്നു സംഭവം. തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥയ്ക്കാണ് പരിക്കേറ്റതെന്നാണ് പുറത്തുവരുന്ന വിവരം. അനക്സ് വണിലെ ശുചിമുറിയിലാണ് അപകടം നടന്നത്.
ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉദ്യോഗസ്ഥയുടെ കാലിൽ ഗുരുതരമായ പരുക്കുണ്ടെന്നാണ് അറിയുന്നത്. കാലിന് പരിക്കേറ്റ ജീവനക്കാരിക്ക് ഒന്പത് തുന്നലുകളുണ്ടെന്നാണ് വിവരം.