spot_imgspot_img

കൂച്ച് ബെഹാർ ട്രോഫിയിൽ കേരളത്തിന് തോൽവി

Date:

ജയ്പൂര്‍: 19 വയസ്സിൽ താഴെയുള്ളവർക്കായുള്ള കൂച്ച് ബെഹാർ ട്രോഫിയിൽ രാജസ്ഥാനെതിരെ കേരളത്തിന് തോൽവി. ഒരിന്നിങ്സിനും 280 റൺസിനുമായിരുന്നു രാജസ്ഥാൻ്റെ വിജയം. 367 റൺസിൻ്റെ ലീഡ് വഴങ്ങിയ കേരളം രണ്ടാം ഇന്നിങ്സിൽ 87 റൺസിന് പുറത്താവുകയായിരുന്നു.

ഏഴ് വിക്കറ്റിന് 457 റൺസെന്ന നിലയിലാണ് രാജസ്ഥാൻ മൂന്നാം ദിവസം കളി തുടങ്ങിയത്. ഒൻപത് വിക്കറ്റിന് 515 റൺസെന്ന നിലയിൽ രാജസ്ഥാൻ ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ആഭസ് ശ്രീമാലി 67ഉം ഗുലാബ് സിങ് 30 റൺസുമായി പുറത്താകാതെ നിന്നു. നേരത്തെ 198 റൺസെടുത്ത് പുറത്തായ അനസിൻ്റെ പ്രകടനമായിരുന്നു രാജസ്ഥാന് കൂറ്റൻ സ്കോർ സമ്മാനിച്ചത്. 77 റൺസെടുത്ത ആകാഷ് മുണ്ടൽ, 64 റൺസെടുത്ത ജതിൻ എന്നിവരും രാജസ്ഥാൻ ബാറ്റിങ് നിരയിൽ തിളങ്ങി. കേരളത്തിന് വേണ്ടി അബിൻ ലാൽ നാലും അഭിരാം രണ്ടും തോമസ് മാത്യുവും കാർത്തിക്കും ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ കേരള ബാറ്റിങ് നിരയിൽ ആർക്കും തന്നെ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. അക്ഷയും കാർത്തിക്കും ക്യാപ്റ്റൻ അഹമ്മദ് ഇമ്രാനും മാത്രമാണ് കേരള ബാറ്റിങ് നിരയിൽ രണ്ടക്കം കടന്നത്. രാജസ്ഥാന് വേണ്ടി ജതിൻ ഏഴ് വിക്കറ്റ് വീഴ്ത്തി.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp