spot_imgspot_img

പോത്തൻകോട് സ്വദേശി അമ്മുവിന്റെ മരണം; മൂന്ന് സഹപാഠികളുടെ അറസ്റ്റ് രേഖപ്പെടുത്തി

Date:

പത്തനംതിട്ട: പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർഥിനി അമ്മു സജീവന്റെ മരണത്തിൽ മൂന്ന് സഹപാഠികളുടെയും അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. അലീന, അഷിത, അഞ്ജന എന്നീ വിദ്യാർത്ഥിനികളെയാണ് അറസ്റ്റ് ചെയ്തത്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇവരുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന് കുടുംബം മൊഴി നല്‍കിയിരുന്നു. ദിവസങ്ങൾ നീണ്ട വിദ്യാർഥി സമരങ്ങൾക്ക് ഒടുവിലാണ് പൊലീസ് നടപടി.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്ന് അമ്മു ആത്മഹത്യ ചെയ്തത്. ചുട്ടിപ്പാറ എസ്.എം.ഇ കോളേജിലെ അവസാന വർഷ നഴ്സിംഗ് വിദ്യാർത്ഥിയായിരുന്നു തിരുവനന്തപുരം പോത്തൻകോട് സ്വദേശിനി അമ്മു സജീവ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“പാകിസ്ഥാന് ഒരു തുള്ളി വെള്ളം നൽകില്ല”; സിന്ധു നദി ജലം തടയുമെന്ന് കേന്ദ്രം

ന്യൂ ഡൽഹി: കശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനുമായുള്ള സിന്ധു നദി...

തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ കോടതിയിൽ ബോംബ് ഭീഷണി. ഇത് രണ്ടാം തവണയാണ്...

ഡോ.കെ കസ്തൂരിരംഗൻ അന്തരിച്ചു

ബംഗളൂരു: ഐഎസ്ആർഒ മുൻ ചെയർമാൻ കെ. കസ്തൂരിരംഗൻ അന്തരിച്ചു. 84 വയസായിരുന്നു....

സന്തോഷ് വർക്കിയെ അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: സോഷ്യൽ മീഡിയ താരം ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കിയെ അറസ്റ്റ്...
Telegram
WhatsApp