വയനാട്: വയനാട്ടിൽ വൻ ഭൂരിപക്ഷം നേടി കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. നാലു ലക്ഷത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. സിപിഐയുടെ സത്യൻ മൊകേരി രണ്ടാം സ്ഥാനത്തും ബിജെപിയുടെ നവ്യ ഹരിദാസ് മൂന്നാം സ്ഥാനത്തായി.
വയനാട്ടിൽ എൽഡിഎഫ് സ്ഥാനാർത്ഥി സത്യന് മൊകേരിക്ക് രണ്ടുലക്ഷത്തോളം വോട്ടുകളാണ് നേടാനായത്. ബിജെപി സ്ഥാനാര്‍ഥി നവ്യ ഹരിദാസ് നേടിയത് ഒരുലക്ഷത്തിലധികം വോട്ടുകളാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രാഹുൽ നേടിയ 3,64,422 വോട്ടിന്റെ ഭൂരിപക്ഷമാണ് പ്രിയങ്ക ഇക്കുറി മറികടന്നത്. ആദ്യം മുതൽ വോട്ടെണ്ണൽ കഴിയുന്നതുവരെ പ്രിയങ്ക ലീഡ് നിലനിർത്തി.