spot_imgspot_img

ഹഡിൽ ഗ്ലോബൽ 2024-നു നവംബർ 28ന് കോവളത്ത് തുടക്കം കുറിക്കുന്നു

Date:

തിരുവനന്തപുരം: കേരളത്തിനു അഭിമാനം പകർന്നുകൊണ്ട് നിരവധി ദേശീയ-അന്തർദ്ദേശീയ അംഗീകാരങ്ങൾ നേടിയ സ്റ്റാർട്ടപ്പ് മേഖലയ്ക്ക് കുതിപ്പു നൽകാൻ രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബൽ 2024-നു നവംബർ 28ന് കോവളത്ത് തുടക്കം കുറിക്കുന്നു. ഈ ആഗോള സംഗമത്തിൽ കേരളത്തിന്റെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയുടെ മികവു ലോകത്തെ ബോധ്യപ്പെടുത്താനും കൂടുതൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ആഗോള ബിസിനസ് പങ്കാളിത്തങ്ങൾക്ക് വഴിയൊരുക്കുന്നതിനും ഹഡിൽ ഗ്ലോബൽ സഹായകമാകും.

കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ സംഘടിപ്പിക്കുന്ന ഈ സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വ്യവസായ പ്രമുഖര്‍, സ്റ്റാര്‍ട്ടപ്പ് മേഖലയിലെവിദഗ്ധര്‍, ഇന്നൊവേറ്റേഴ്‌സ്, ഉപദേഷ്ടാക്കള്‍, ഫണ്ടിംഗ് ഏജന്‍സികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സോഹോ കോര്‍പ്പറേഷനെ സ്ഥാപകനും സിഇഒയുമായ ശ്രീധര്‍ വെമ്പു, പ്രമുഖചരിത്രകാരനും കലാ-സാഹിത്യ നിരൂപകനുമായ വില്യം ഡാല്‍റിംപിള്‍, ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ്.സോമനാഥ് തുടങ്ങിയ പ്രഗദ്ഭർ പരിപാടിയുടെ ഭാഗമാകുന്നുണ്ട്.

പുതിയ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സേവനങ്ങളും വന്‍തോതില്‍ ലഭ്യമാക്കുന്ന ആഗോള കേന്ദ്രമാക്കികേരളത്തെ മാറ്റുക എന്ന വലിയ ലക്ഷ്യത്തിലേക്കെത്താൻ ഹഡിൽ ഗ്ലോബൽ ഊർജ്ജം പകരും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യം

തിരുവനന്തപുരം: സ്റ്റേഷൻ കടവിൽ റെയിൽവേ മേൽപ്പാലം അനിവാര്യമാണെന്ന് കഴക്കൂട്ടം റെയിൽവേ വികസന...

തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് തലച്ചോറിൽ അണുബാധയെത്തുടർന്ന് ചികിത്സയിലായിരുന്ന വിദ്യാർഥിനി മരിച്ചു. കല്ലറ സ്വദേശി...

തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ മര്‍ദിച്ച കേസ്; ബെയ്‌ലിന്‍ ദാസ് റിമാന്‍ഡില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ജൂനിയര്‍ അഭിഭാഷകയെ ക്രൂരമായി മർദിച്ച പ്രതി അഡ്വ. ബെയ്ലിൻ...

സർക്കാർ നേരിട്ട് നെല്ല് സംഭരിക്കുമെന്ന് മന്ത്രി പി പ്രസാദ്

തിരുവനന്തപുരം: കുട്ടനാട് മേഖലയിലെ ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിൽ നിന്നുമുള്ള നെല്ല് സർക്കാർ...
Telegram
WhatsApp